updated on:2017-12-12 08:10 PM
മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ 31 വരെ ലഭിക്കും

www.utharadesam.com 2017-12-12 08:10 PM,
കാസര്‍കോട്: ഓഖി ചുഴലിക്കാറ്റുമൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍ നിന്നും ഈ മാസം 31 വരെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ഡിസംബര്‍ മാസത്തെ റേഷന്‍ വിഹിതവും മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായിട്ടായിരിക്കും വിതരണം ചെയ്യുക. റേഷന്‍കാര്‍ഡില്‍ മത്സ്യത്തൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത്തരം കാര്‍ഡുകള്‍ക്കും ആനുകൂല്യം ലഭിക്കും. അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളികള്‍ അവരവരുടെ റേഷന്‍ കാര്‍ഡും ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുളള മത്സ്യത്തൊഴിലാളി പാസ് ബുക്കും സഹിതം റേഷന്‍ കടകളില്‍ ചെന്ന് ആനുകൂല്യം കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്