updated on:2017-12-13 08:10 PM
എയര്‍ഫോഴ്‌സില്‍ എയര്‍മാനാകാന്‍ അവസരം

www.utharadesam.com 2017-12-13 08:10 PM,
കാസര്‍കോട്: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 മുതല്‍ 2018 ജനുവരി 12 വരെ ഓണ്‍ലൈനായി അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സെലക്ഷന്‍ ടെസ്റ്റ് നടക്കുന്നത് 2018 മാര്‍ച്ച് 10, 11 തീയതികളിലായിരിക്കും. ടെക്‌നിക്കല്‍ (എക്‌സ്ഗ്രൂപ്പ്)/നോണ്‍ ടെക്‌നിക്കല്‍ (വൈ ഗ്രൂപ്പ്) എന്നിങ്ങനെ രണ്ടു വിഭാഗത്തിലേക്കാണ് എയര്‍മാനാകുവാന്‍ അവസരം. യോഗ്യത പ്ലസ് ടു/തത്തുല്യം. മൊത്തം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇതില്‍ ഇംഗ്ലീഷ് വിഷയത്തിന് മാത്രം കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ടെക്‌നിക്കല്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ബയോളജി പഠിച്ചവര്‍ക്ക് മെഡിക്കല്‍ അസിസ്റ്റന്റ് എന്ന ട്രേഡിലേക്കും അപേക്ഷിക്കാം. ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പരീക്ഷാഫീസ് 250 രൂപ അപേക്ഷിക്കുമ്പോള്‍ തന്നെ ഓണ്‍ലൈനായി ഉദ്യോഗാര്‍ത്ഥികള്‍ അടച്ചിരിക്കണം. ശാരീരിക യോഗ്യത: മിനിമം ഉയരം 152.5 സെന്റിമീറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ംംം.മശൃാലി ലെഹലരശേീി.രറമര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ംംം.രമൃലലൃ ശിറശമിമശൃളീൃരല.രറമര.ശി വെബ് സൈറ്റിലാണ്. ഫോണ്‍: 04842427010. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.എ. അബ്ദുല്‍ സമദ്, സര്‍ജന്റ് ദനേഷ് ഡി, പി.ആര്‍.ഡി. അസി. ഓഫീസര്‍ മധുസൂദനന്‍ സംബന്ധിച്ചു.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്