updated on:2018-06-01 07:50 PM
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

www.utharadesam.com 2018-06-01 07:50 PM,
മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ളഅപേക്ഷാ ഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി. കാര്‍ഷിക മേഖലയില്‍ തെങ്ങ് കൃഷി, കവുങ്ങ് കൃഷി, ജൈവ വളം, നെല്‍കൃഷിക്ക് കൂലിച്ചെലവ്, നെല്‍വിത്ത് വിതരണം, ജലസേചനത്തിന് പമ്പ് സെറ്റ്, കിണര്‍ റീചാര്‍ജ്ജിംഗ്, പച്ചക്കറികൃഷിക്ക് കൂലിചെലവ്, തേനീച്ച വളര്‍ത്തല്‍ (വനിതകള്‍ക്ക് )തുടങ്ങിയ 8 ആനുകൂല്യങ്ങളും മൃഗസംരക്ഷണ മേഖലയില്‍ മുട്ടക്കോഴി വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആടുവളര്‍ത്തലടക്കം 5 ആനൂകൂല്യങ്ങള്‍ക്കും പൊതു വിഭാഗത്തിന് വയോജനങ്ങള്‍ക്ക് കട്ടില്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ വീട് വാസയോഗ്യമാക്കല്‍, ലാപ്‌ടോപ്പ് നല്‍കല്‍, പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പി.വി.സി. ടാങ്ക് നല്‍കല്‍, വനിതാ തൊഴില്‍ സംരംഭങ്ങള്‍ക്ക് സബിസിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാവയര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാസ്പത്രി, അംഗന്‍വാടികള്‍, കുടുബശ്രീ വഴിയും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ ഏല്‍പ്പിക്കണം.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്

  ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു