updated on:2016-08-29 01:32 PM
പ്രേമാഭ്യര്‍ഥനയുമായി പുറകെനടന്ന അയല്‍വാസിക്കെതിരെ പരാതി നല്‍കി; പതിനാറുകാരിക്കു ക്രൂര മര്‍ദ്ദനം

www.utharadesam.com 2016-08-29 01:32 PM,
പെരുമ്പാവൂര്‍: പ്രേമാഭ്യര്‍ഥനയുമായി പുറകെനടന്ന് നിരന്തരം ശല്യംചെയ്ത അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനു പതിനാറുകാരിക്കു ക്രൂര മര്‍ദ്ദനം. പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇയാളെക്കുറിച്ചു പെണ്‍കുട്ടി മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ഇതു ഗൗരവമായി എടുത്തില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി പുറകേനടന്ന ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരുക്കേല്‍പ്പിക്കുകയും ചെയ്തു.

ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് എത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്നു വീണ്ടും ഭീഷണി ഉണ്ടായി. കോടനാട് പൊലീസിലും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. പരുക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.Recent News
  മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

  ഇന്ധന വിലയുടെ കുതിപ്പില്‍ പതിനൊന്നാം ദിനവും മാറ്റമില്ല;പെട്രോള്‍ വില:81.62 രൂപ

  ചിക്കന്‍ വിലയില്‍ വന്‍ ഇടിവ്, നിപ്പ വൈറസ് തിരിച്ചടിയായത് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യാമെന്ന തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ക്ക്

  സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യക്കേസ് ;കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

  തമിഴ്നാട്ടിലെ ജനകീയ സമരത്തിന് തീ പടരുന്നു ; തൂത്തുക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍

  ലിനിയുടെ കുടുംബത്തിന് 20 ലക്ഷവും ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും

  നിപ: ആശങ്ക തുടരുന്നു; മറ്റന്നാള്‍ സര്‍വ്വകക്ഷി യോഗം

  നിപ; രണ്ട് പേര്‍ കൂടി മരിച്ചു

  കോഴിക്കോട് സേവനത്തിന് അനുവദിക്കൂയെന്ന് കഫീല്‍ഖാന്‍

  കസ്റ്റഡി മരണം: സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ബി.എസ്. യെദിയൂരപ്പ

  നിപാ വൈറസ് മരണം ഒമ്പതായി; രോഗികളെ പരിചരിച്ച നഴ്‌സും മരിച്ചു

  ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

  മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി; കോണ്‍ഗ്രസിന് 20, ജെ.ഡി.എസിന് 13

  ബി.ജെ.പിക്ക് തിരിച്ചടി; തിങ്കളാഴ്ച വരെ സമയം വേണമെന്ന ആവശ്യം കോടതി തള്ളി നാളെ 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണം