updated on:2017-08-13 09:00 AM
പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം; പട്ടാളക്കാർ ഉൾപ്പെടെ 15 മരണം

www.utharadesam.com 2017-08-13 09:00 AM,
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാർക്കറ്റിനു സമീപം ശനിയാഴ്ചയുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ എട്ടു പട്ടാളക്കാർ ഉൾപ്പെടെ 15 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇതിൽ പത്തു പേർ പട്ടാളക്കാരാണ്. പരുക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് പൂർണമായും തകർന്നു.
വൻ സുരക്ഷാവലയം തീർത്തിട്ടുള്ള പ്രദേശമാണ് ക്വറ്റ. ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു പട്ടാള ട്രക്ക്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾ തടസ്സപ്പെടുത്താൻ ‘ഭീരുക്കൾ’ നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു. വ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നു പട്ടാളത്തെ പിന്തിരിപ്പിക്കാൻ ഈ ആക്രമണം കൊണ്ടു സാധിക്കില്ലെന്നും ജനറൽ പറഞ്ഞു.Recent News
  അന്‍വര്‍ എം.എല്‍.എയുടെ ചെക്ക് ഡാം പൊളിച്ചുനീക്കാന്‍ കലക്ടറുടെ ഉത്തരവ്

  ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ രാജിവച്ചു

  രാജ്യത്തെക്കുറിച്ച് ചിന്തയുള്ള ഏക വിദ്യാര്‍ഥി സംഘടന എ.ബി.വി.പിയാണെന്ന് കേന്ദ്രമന്ത്രി

  കായംകുളത്ത് 10 കോടിയുടെ അസാധു നോട്ട് പിടികൂടി; അഞ്ചു പേർ അറസ്റ്റിൽ

  നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ പുന:ന്വേഷണം നടത്തിയേക്കും; ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

  കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിനോട് ഹൈക്കോടതി

  കെ.ജി മുരളീധരന്‍ നായര്‍ അന്തരിച്ചു

  അന്‍വര്‍ എം.എല്‍.എ.യുടെ വാട്ടര്‍ തീം പാര്‍ക്ക്; റവന്യു മന്ത്രി വിശദീകരണം തേടി

  ഇൻഫോസിസ് സി.ഇ.ഒ വിശാൽ സിക്ക രാജിവച്ചു

  കെ.കെ. ശൈലജ അധികാര ദുര്‍വിനിയോഗം നടത്തി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ സൂചനാ പണിമുടക്ക് തുടങ്ങി

  ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

  തോമസ് ചാണ്ടിയേയും പി.വി അന്‍വറിനെയും ന്യായീകരിച്ച് മുഖ്യമന്ത്രി

  ഗോരഖ്പൂര്‍: ഓക്‌സിജന്‍ വിതരണത്തിലും കൃത്രിമത്വം നടന്നതായി റിപ്പോര്‍ട്ട്

  തോമസ് ചാണ്ടിയെ പുറത്താക്കണം - കുമ്മനം
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News