updated on:2017-08-13 09:14 AM
‘നിങ്ങള്‍ക്ക് സുരക്ഷിതമെന്നു തോന്നുന്ന രാജ്യത്തേക്ക് ഇറങ്ങിപ്പോകൂ’ ഹമീദ് അന്‍സാരിയോട് ആര്‍.എസ്.എസ്

www.utharadesam.com 2017-08-13 09:14 AM,
ന്യൂദല്‍ഹി: നിങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന രാജ്യത്തേക്ക് പോകൂവെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രക്ഷബന്ധന്‍ പരിപാടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുസ്‌ലിം മഞ്ച് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് അരക്ഷിത ബോധമുണ്ടെന്ന ഹമീദ് അന്‍സാരിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറുപടി.
‘ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്‍സാരിയ്ക്ക് ഒരു വിഭാഗത്തില്‍ നിന്നും പിന്തുണ ലഭിച്ചില്ല. അദ്ദേഹത്തിനെതിരെ മുസ്‌ലീങ്ങള്‍ വരെ രംഗത്തുവന്നു. കസേരയില്‍ ഇരിക്കുന്ന 10 കൊല്ലവും അദ്ദേഹം മതനിരപേക്ഷനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മുസ്‌ലിം മതമൗലികവാദിയായിരിക്കുന്നു.’ എന്നു പറഞ്ഞുകൊണ്ടാണ് ഇന്ദ്രേഷ് കുമാര്‍ ഹമീദ് അന്‍സാരിയോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. ‘ അദ്ദേഹം ഭാരതീയനായിരുന്നു. എന്നാലിപ്പോള്‍ വര്‍ഗീയ ചിന്താഗതിക്കാരനായിരിക്കുന്നു. അദ്ദേഹം എല്ലാ പാര്‍ട്ടികളുടെയും നേതാവായിരുന്നു. എന്നാലിപ്പോള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമായിരിക്കുന്നു.
ഈ പത്തുവര്‍ഷക്കാലം അദ്ദേഹത്തിന് അരക്ഷിതബോധം തോന്നിയില്ല. മുസ്‌ലീങ്ങള്‍ സുരക്ഷിതരായ ഏതെങ്കിലും രാജ്യത്തെ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ. ഈ പ്രശ്‌നമുള്ളിടത്ത് അന്‍സാരി നില്‍ക്കണമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന് സുരക്ഷിതം എന്നു തോന്നുന്ന ഏതു രാഷ്ട്രത്തേക്കും അദ്ദേഹത്തിന് പോകാം.’ കുമാര്‍ പറഞ്ഞു.Recent News
  സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണ്ണം പാലക്കാടിന്

  സോളാര്‍: വീണ്ടും നിയമോപദേശം, മന്ത്രിമാരിലും അഭിപ്രായ ഭിന്നത

  താജ്മഹലിന് ബാബരി മസ്ജിദിന്റെ ഗതിവരും- അസംഖാന്‍

  മെരിലാന്റില്‍ വെടിവെപ്പില്‍ അഞ്ച് മരണം

  തമിഴ്നാട്ടിൽ അപകടം: നാലു മലയാളികളും മൂന്നു തമിഴ്നാട് സ്വദേശികളും മരിച്ചു

  മന്ത്രി തോമസ്ചാണ്ടി അവധിയിലേക്ക്

  നടിയെ അക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

  സോളാര്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ യു.ഡി.എഫ് കോടതിയിലേക്ക്

  എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

  രാജീവ് വധക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതി

  മുങ്ങിയ കപ്പലിലെ ജീവനക്കാരെ തിരയാൻ ഇന്ത്യൻ നാവികസേനയുടെ വിമാനം

  മദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

  കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  ഹര്‍ത്താലില്‍ പലയിടത്തും അക്രമവും സംഘര്‍ഷവും

  ബി.ജെ.പി.യെ നാലാം സ്ഥാനത്തേക്ക് തള്ളി എസ്.ഡി.പി.ഐ മൂന്നാമതെത്തി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News