updated on:2017-08-13 09:19 AM
ഗോരഖ്പൂര്‍ ദുരന്തം: ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

www.utharadesam.com 2017-08-13 09:19 AM,
പട്‌ന: ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഓക്‌സിജന്‍ വിതരണക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ വിതരണത്തില്‍ മുന്‍ സര്‍ക്കാരിന്റെ നടപടികളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.



Recent News
  ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ;രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

  കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എഡിജിപി ബി.സന്ധ്യ

  ജിഷ വധക്കേസ് ; പ്രതി അമീറുൽ ഇസ്‍ലാമിന് തൂക്കുകയര്‍

  നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി കൂട്ടിയിടിച്ച് തീപിടിച്ചു ; ഒരാള്‍ മരിച്ചു

  മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങളുണ്ടാകില്ല- ജോസഫ്

  ഓഖി: ബേപ്പൂരിലും കൊച്ചിയിലുമായി നാല് മൃതദേഹങ്ങൾ കണ്ടെത്തി

  വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

  കല്‍ക്കരി അഴിമതി കേസ്: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് കോടതി

  ഓഖി ചുഴലിക്കാറ്റ് ; നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

  പാറ്റൂര്‍ കേസ് ; ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി

  ആലുവയില്‍ മെട്രോയുടെ തൂണില്‍ കാറിടിച്ച് അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

  ഓഖി ചുഴലിക്കാറ്റ്: മലപ്പുറം താനൂരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

  ജിഷ വധക്കേസ്: അമീറുല്‍ ഇസ്‌ലാം കുറ്റക്കാരന്‍; ശിക്ഷ നാളെ

  കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ