updated on:2017-08-13 11:35 AM
ഹിമാലയത്തില്‍ മണ്ണിടിച്ചില്‍; 30 വിനോദ സഞ്ചാരികള്‍ മരിച്ചു

www.utharadesam.com 2017-08-13 11:35 AM,
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മണ്ണിടിച്ചിലില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. മാണ്ഡി-പത്താന്‍കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മണ്ണിനടിയിലായി. ഇതുവരെ അഞ്ച് പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. ദേശീയ പാതയില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രത്തിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന രണ്ടുബസുകളും ചാംബയില്‍ നിന്ന് മണാലിയിലേക്കും മണാലിയില്‍ നിന്നും കാത്രയിലേക്കും പോകുന്ന ബസുകളായിരുന്നു അവ. ഇതില്‍ ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷിംലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.



Recent News
  ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ;രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

  കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എഡിജിപി ബി.സന്ധ്യ

  ജിഷ വധക്കേസ് ; പ്രതി അമീറുൽ ഇസ്‍ലാമിന് തൂക്കുകയര്‍

  നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി കൂട്ടിയിടിച്ച് തീപിടിച്ചു ; ഒരാള്‍ മരിച്ചു

  മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങളുണ്ടാകില്ല- ജോസഫ്

  ഓഖി: ബേപ്പൂരിലും കൊച്ചിയിലുമായി നാല് മൃതദേഹങ്ങൾ കണ്ടെത്തി

  വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

  കല്‍ക്കരി അഴിമതി കേസ്: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് കോടതി

  ഓഖി ചുഴലിക്കാറ്റ് ; നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

  പാറ്റൂര്‍ കേസ് ; ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി

  ആലുവയില്‍ മെട്രോയുടെ തൂണില്‍ കാറിടിച്ച് അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

  ഓഖി ചുഴലിക്കാറ്റ്: മലപ്പുറം താനൂരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

  ജിഷ വധക്കേസ്: അമീറുല്‍ ഇസ്‌ലാം കുറ്റക്കാരന്‍; ശിക്ഷ നാളെ

  കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ