updated on:2017-08-13 04:41 PM
കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും യു.പിയിലേക്ക് ; മരണം 66; മൂന്ന് കുട്ടികള്‍ കൂടി മരിച്ചു

www.utharadesam.com 2017-08-13 04:41 PM,
ലക്‌നൗ: യു.പിയില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണ നിരക്ക് 66 ആയി ഉയര്‍ന്നു. മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്. സംഭവം വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെതന്നെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേലിനെ ഇന്നലെ തന്നെ ഗോരഖ്പൂരിലേക്ക് അയച്ചിരുന്നു. എന്നാല്‍ സ്ഥിതി വഷളായിവരുന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ജെ.പി നഡ്ഡയോട് തന്നെ ആസ്പത്രിയിലെത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്നുച്ചയോടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആസ്പത്രിയിലെത്തും. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥും ഇന്ന് ആസ്പത്രി സന്ദര്‍ശിക്കും.
അതിനിടെ ആസ്പത്രിയില്‍ മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം പ്രഖ്യാപിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഓക്‌സിജന്‍ വിതരണത്തിലെ തകരാറാണെന്ന് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ മരണ സംഖ്യയേക്കാള്‍ കുറവാണ് ഈ വര്‍ഷമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ ആസ്പത്രി മേധാവി അവധിയെടുത്ത് ഋഷികേശില്‍ പോയിരിക്കുകയായിരുന്നുവെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ ലീവ് ഉന്നത ഓഫീസര്‍മാര്‍ അംഗീകരിച്ചതാണെന്നും അതുകൊണ്ടാണ് യാത്ര പോയതെന്നും അദ്ദേഹം പറഞ്ഞു.
74 പേരാണ് ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ വാര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ 54 പേര്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇവിടെ വെള്ളിയാഴ്ച രാവിലെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. പിന്നീട് പുനസ്ഥാപിച്ചു. എന്നാല്‍ കുട്ടികളുടെ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നവജാത ശിശുക്കള്‍ ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു.
ട്രോമാ സെന്റര്‍, ജപ്പാന്‍ജ്വരം ബാധിച്ചവരുടെ വാര്‍ഡ്, നവജാത ശിശുക്കളെ കിടത്തിയ വാര്‍ഡ്, പകര്‍ച്ചവ്യാധി ഉള്ളവരുടെ വാര്‍ഡ്, പ്രസവവാര്‍ഡ് എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. 90 ജംബോ സിലിണ്ടറുകള്‍ വഴിയാണ് ഈ വാര്‍ഡുകളില്‍ ഓക്‌സിജന്‍ വിതരണം. ഇവയില്‍ ഓക്‌സിജന്‍ തീര്‍ന്നതായി കണ്ടെത്താന്‍ പോലും വൈകിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാറിനെതിരെ
ആസ്പത്രി മേധാവി

ഗോരഖ്പൂര്‍: കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആസ്പത്രി മേധാവി ഡോ. രാജീവ് മിശ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആസ്പത്രിക്കുവേണ്ടി പല തവണ ആവശ്യപ്പെട്ടിട്ടും ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നാണ് പരാതി. സമയത്ത് ഫണ്ട് കിട്ടിയിരുന്നുവെങ്കില്‍ കുടിശികയുണ്ടായിരുന്ന പണം ഓക്‌സിജന്‍ കമ്പനിക്ക് കൊടുക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ മാസം നാലിന് മാത്രമാണ് ഡോക്ടര്‍ രാജീവ് മിശ്രയുടെ നിവേദനം ലഭിക്കുന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ അത് പാസാക്കിയതായും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.Recent News
  പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷനെന്ന് പൊലീസ് റിപോര്‍ട്ട്

  എടുത്തുചാടി നരേന്ദ്രമോഡി സമ്പദ്‌രംഗം തകര്‍ത്തു-മന്‍മോഹന്‍ സിങ്

  ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കില്ലെന്ന് ഡിജിപി

  മണ്ണാര്‍ക്കാട്ട് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേര്‍ ബസ് കയറി മരിച്ചു

  കശ്മീരില്‍ ഷെല്ലാക്രമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

  മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; ഗതാഗതം തടസപ്പെട്ടു

  ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുവരണമെന്ന് കോണ്‍ഗ്രസ് സമ്മേളനം

  ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം

  പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി

  പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

  യെദിയൂരപ്പയുടെ പരാതിയില്‍ സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്

  ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

  പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമം -സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

  തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍സിനെ അറസ്റ്റു ചെയ്തതായി പൊലീസ്.