updated on:2017-10-11 03:22 PM
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നുണപ്രചാരണം -ഒരാൾ പിടിയിലായി.

www.utharadesam.com 2017-10-11 03:22 PM,
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നുണപ്രചാരണം നടത്തിയ സംഭവത്തിൽ കൊച്ചിയിൽ ഒരാൾ പിടിയിലായി. ബംഗാളിയായ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തുന്നതു കണ്ടതായി പറഞ്ഞു ഹോട്ടലുകൾതോറും കയറിയിറങ്ങിയ കൊൽക്കത്തക്കാരനായ സുബൈറാണ് കുടുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഹോട്ടലുകളിൽ ജോലിയെടുക്കുന്ന 40 ശതമാനത്തോളം ഇതര സംസ്ഥാനക്കാർ നുണപ്രചാരണത്തെ തുടർന്നു മടങ്ങിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ അറിയിച്ചു.
കലൂർ സ്റ്റേഡിയത്തിനു സമീപത്തു മലയാളികൾ സംഘംചേർന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താൻ നേരിൽ കണ്ടുവെന്നും ജീവൻ വേണമെങ്കിൽ രാത്രി ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെട്ടോളാനും പറഞ്ഞാണ് സുബൈർ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിലെ ഹോട്ടലുകൾ കയറിയിറങ്ങിയത്. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാർ തടഞ്ഞുവച്ചു ചോദിച്ചപ്പോൾ വെറും തമാശയാണെന്നായി ‌‌സുബൈറിന്റെ നിലപാട്.
ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരിൽ വലിയൊരു വിഭാഗത്തെ ലക്ഷ്യം വച്ചാണ് ഈ പ്രചാരണം. പരിഭ്രാന്തരായി നാടുവിട്ടോടുന്നവരുടെ എണ്ണം കൂടുകയാണ്. ഹോട്ടലുകാർ പൊലീസിനു കൈമാറിയ യുവാവിനെ പക്ഷേ, കുറ്റകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന നിലപാടിൽ എറണാകുളം സെൻട്രൽ പൊലീസ് വിട്ടയച്ചു. അതേസമയം, വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.Recent News
  പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കാനാവില്ല-പ്രധാനമന്ത്രി

  അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  ശശിതരൂരിന് ജാമ്യം; കേസ് 26 ലേക്ക് മാറ്റി

  അഭിമന്യു വധം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു