updated on:2017-10-11 01:27 PM
ഉമ്മന്‍ചാണ്ടിക്കും മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ കേസ്; വിജിലന്‍സ് അന്വേഷണം

www.utharadesam.com 2017-10-11 01:27 PM,
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും.
ഊര്‍ജ്ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബെഹ്‌നാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വരും. സരിത ആരോപണമുന്നയിക്കുകയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്ത യു.ഡി.എഫ് നേതാക്കളായ എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി എന്നിവര്‍ക്കും അന്വേഷണം നേരിടേണ്ടി വരും.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന ഉത്തരവാദികളാണ്. ഉമ്മന്‍ചാണ്ടിയും അദ്ദേഹം മുഖേന ടെന്നി ജോപ്പന്‍, ജിക്കു, സലിം രാജ്, കുരുവിള എന്നിവര്‍ സോളാര്‍ കമ്പനിയെയും സരിതയെയും വഴി വിട്ട് സഹായിച്ചു.
പ്രതികള്‍ വലിയ തുകകള്‍ കൈക്കൂലിയായി സരിതയില്‍ നിന്ന് വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. വേങ്ങര തിരഞ്ഞെടുപ്പ് ദിവസം തന്നെ സോളാര്‍ റിപ്പോര്‍ട്ടില്‍ നടപടി പ്രഖ്യാപിച്ചത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു.Recent News
  തോമസ് ചാണ്ടിക്ക് ആശ്വാസം; മന:പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്ന് കോടതി

  മാണി കോഴ വാങ്ങിയതിന് തെളിവില്ല ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

  മലപ്പുറത്ത് എടിഎം തകർത്ത് കവർച്ചാ ശ്രമം

  ജയലളിതയുടെ മകളാണെന്ന അവകാശം;ഡി.എന്‍.എ. ടെസ്റ്റ് നടത്തും

  സുപ്രീംകോടതി പ്രതിസന്ധി രൂക്ഷം; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം

  തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

  കൊച്ചി ഉദയംപേരൂര്‍ നീതു കൊലക്കേസ് പ്രതി ജീവനൊടുക്കി

  സുപ്രീംകോടതി പ്രതിസന്ധി പരിഹരിച്ചു: അറ്റോർണി ജനറൽ

  കാലിഫോര്‍ണിയയിലെ മണ്ണിടിച്ചില്‍: മരണ സംഖ്യ 20 ആയി

  വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

  ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു

  സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ സമരം 765-ാം ദിവസം; പിന്തുണയുമായി ടൊവിനോയുമെത്തി

  സുപ്രീം കോടതിയിലെ പ്രതിസന്ധി; സമവായത്തിന് വഴിതെളിയുന്നു

  ഇന്ത്യന്‍ കരസേനാ മേധാവിയുടെ പരാമര്‍ശം ആണവ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പാക്കിസ്താന്‍

  സര്‍ക്കാരിനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ