updated on:2017-10-12 08:43 AM
ആതിരമാരുടെ മതംമാറ്റം ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് എന്‍.ഐ.എ

www.utharadesam.com 2017-10-12 08:43 AM,
ന്യൂദല്‍ഹി: കാസര്‍കോട്ടെ ആതിരയുടെയും പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരാ നമ്പ്യാരുടെയും മതംമാറ്റത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമുണ്ടായിട്ടില്ലെന്ന് എന്‍.ഐ.ഐ. ഹാദിയ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രണ്ട് പേരെയും ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍.ഐ.എ പറഞ്ഞു.
കഴിഞ്ഞയാഴ്ച കൊച്ചിയില്‍വെച്ചായിരുന്നു എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ രണ്ട് പേരെയും ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികള്‍ പരിശോധിച്ച് വരികയാണെന്നും എന്‍.ഐ.എ പറഞ്ഞു. ഇതിനു പുറമേ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന 90 മിശ്രവിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
ഹിന്ദു പെണ്‍കുട്ടികളുടെ മതംമാറ്റത്തിനു പിന്നില്‍ ലൗ ജിഹാദാണെന്ന സംഘപരിവാര്‍ വാദം തെറ്റാണെന്നു തെളിയിക്കുന്നതാണ് ആതിരാ കേസുകളില്‍ ദേശിയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ മിശ്രവിവാഹങ്ങളില്‍ ഹിന്ദു യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ച സംഭവങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടുണ്ടോയെന്നും വിവാഹശേഷം തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായോയെന്നും അന്വേഷിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി. കേരളാ പൊലീസ് കൈമാറിയ 90 മിശ്രവിവാഹങ്ങളുടെ പട്ടികയില്‍ 23 യുവതികളെ വിവാഹം ചെയ്തതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട് 60 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതായും എന്‍.ഐ.എ അറിയിച്ചു.Recent News
  തോമസ് ചാണ്ടിക്ക് ആശ്വാസം; മന:പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്ന് കോടതി

  മാണി കോഴ വാങ്ങിയതിന് തെളിവില്ല ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

  മലപ്പുറത്ത് എടിഎം തകർത്ത് കവർച്ചാ ശ്രമം

  ജയലളിതയുടെ മകളാണെന്ന അവകാശം;ഡി.എന്‍.എ. ടെസ്റ്റ് നടത്തും

  സുപ്രീംകോടതി പ്രതിസന്ധി രൂക്ഷം; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം

  തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

  കൊച്ചി ഉദയംപേരൂര്‍ നീതു കൊലക്കേസ് പ്രതി ജീവനൊടുക്കി

  സുപ്രീംകോടതി പ്രതിസന്ധി പരിഹരിച്ചു: അറ്റോർണി ജനറൽ

  കാലിഫോര്‍ണിയയിലെ മണ്ണിടിച്ചില്‍: മരണ സംഖ്യ 20 ആയി

  വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

  ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു

  സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ സമരം 765-ാം ദിവസം; പിന്തുണയുമായി ടൊവിനോയുമെത്തി

  സുപ്രീം കോടതിയിലെ പ്രതിസന്ധി; സമവായത്തിന് വഴിതെളിയുന്നു

  ഇന്ത്യന്‍ കരസേനാ മേധാവിയുടെ പരാമര്‍ശം ആണവ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പാക്കിസ്താന്‍

  സര്‍ക്കാരിനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ