updated on:2017-10-12 02:16 PM
സോളർ കേസ് അന്വേഷണത്തിൽ വീഴ്ച: രണ്ട് എസ്പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി.

www.utharadesam.com 2017-10-12 02:16 PM,
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ നടപടി തുടങ്ങി. തിരുവനന്തപുരത്തു രണ്ട് എസ്പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ജി. അജിത്, റെജി ജേക്കബ് എന്നിവരാണ് സ്ഥലം മാറ്റിയ എസ്പിമാര്‍. ഡിവൈഎസ്പിമാരായ സുദര്‍ശനന്‍, ജയ്സണ്‍ ജോസഫ് എന്നിവരേയും സിഐ ബി. റോയി, എസ്ഐ ബിജുജോണ്‍ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ചെന്ന കുറ്റംചുമത്തി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര മന്ത്രിമാർ, എംഎൽഎമാർ, സോളർ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് പരിശോധിച്ചില്ലെന്ന കമ്മിഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഐജി: കെ.പത്മകുമാർ, ഡിവൈഎസ്പി: കെ.ഹരികൃഷ്ണൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനു കേസെടുക്കും. ക്രൈം ബ്രാഞ്ച് ഡിജിപി: എ.ഹേമചന്ദ്രൻ, ഐജി: കെ.പത്മകുമാർ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹി ജി.ആർ.അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിനു നടപടിയെടുക്കണമെന്നു സോളർ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷം രൂപ പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, ജി.ആർ.അജിത്തിനെതിരെ വകുപ്പുതല നടപടിയെടുക്കും. അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ കേസെടുത്ത് അന്വേഷിക്കും.Recent News
  ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം

  പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി

  പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

  യെദിയൂരപ്പയുടെ പരാതിയില്‍ സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്

  ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

  പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമം -സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

  തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍സിനെ അറസ്റ്റു ചെയ്തതായി പൊലീസ്.

  കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ വിധി ഇന്ന്

  ഷുഹൈബ് വധം: സി.ബി.ഐ. അന്വേഷണം സ്റ്റേ ചെയ്തു

  നടിയെ അക്രമിച്ച കേസില്‍ വിചാരണ തുടങ്ങി; പ്രത്യേക കോടതി വേണമെന്ന് നടി

  കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അനുഭവിക്കുന്നത് കര്‍മഫലമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

  ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

  നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും

  ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു;കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യത