updated on:2017-10-12 09:19 AM
ലോകത്തില്‍ ഏറ്റവുമധികം പോഷകാരാഹക്കുറവുള്ള കുട്ടികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

www.utharadesam.com 2017-10-12 09:19 AM,
ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള കുട്ടികളില്‍ 9.7% വും ഭാരക്കുറവുള്ളവരാണെന്നാണ് ദ ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികളും കൗമാരക്കാരും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.കെയിലെ ഇംപീരിയല്‍ കോളജ് ലണ്ടനും, ലോകാരോഗ്യ സംഘടനയുമാണ് പഠനം നടത്തിയത്. 2016ലെ കണക്കുപ്രകാരം ഇന്ത്യയിലെ 22.7% പെണ്‍കുട്ടികളും 30.7% ആണ്‍കുട്ടികളും ഭാരക്കുറവുള്ളവരാണ്.
തെക്കേ ഏഷ്യയില്‍ ആകമാനം ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം വളരെക്കൂടുതലാണെന്നും ഇത് പെണ്‍കുട്ടികളില്‍ 22.7%വും ആണ്‍കുട്ടികളില്‍ 30.7%വുമാണഎന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളേക്കാള്‍ കൂടുതല്‍ പൊണ്ണത്തടയന്മാരാവും ലോകത്തിലുണ്ടാവുകയെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് നല്‍കുന്നു.
2016ല്‍ ലോകത്തിലെ പൊണ്ണത്തടിയന്മാരായ പെണ്‍കുട്ടികളുടെ എണ്ണം 6%വും ആണ്‍കുട്ടികളുടെ എണ്ണം 8% വും വര്‍ധിച്ചിട്ടുണ്ട്. 1975ല്‍ ഇത് 1%ത്തില്‍ താഴെയായിരുന്നു.



Recent News
  തോമസ് ചാണ്ടിക്ക് ആശ്വാസം; മന:പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്ന് കോടതി

  മാണി കോഴ വാങ്ങിയതിന് തെളിവില്ല ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

  മലപ്പുറത്ത് എടിഎം തകർത്ത് കവർച്ചാ ശ്രമം

  ജയലളിതയുടെ മകളാണെന്ന അവകാശം;ഡി.എന്‍.എ. ടെസ്റ്റ് നടത്തും

  സുപ്രീംകോടതി പ്രതിസന്ധി രൂക്ഷം; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം

  തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

  കൊച്ചി ഉദയംപേരൂര്‍ നീതു കൊലക്കേസ് പ്രതി ജീവനൊടുക്കി

  സുപ്രീംകോടതി പ്രതിസന്ധി പരിഹരിച്ചു: അറ്റോർണി ജനറൽ

  കാലിഫോര്‍ണിയയിലെ മണ്ണിടിച്ചില്‍: മരണ സംഖ്യ 20 ആയി

  വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

  ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു

  സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ സമരം 765-ാം ദിവസം; പിന്തുണയുമായി ടൊവിനോയുമെത്തി

  സുപ്രീം കോടതിയിലെ പ്രതിസന്ധി; സമവായത്തിന് വഴിതെളിയുന്നു

  ഇന്ത്യന്‍ കരസേനാ മേധാവിയുടെ പരാമര്‍ശം ആണവ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പാക്കിസ്താന്‍

  സര്‍ക്കാരിനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ