updated on:2017-10-12 12:00 PM
സോളാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

www.utharadesam.com 2017-10-12 12:00 PM,
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ആവശ്യപ്പെട്ട് സര്‍ക്കാറിനേയും സമീപിക്കുന്നുണ്ട്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ കേസില്‍പെടുത്താനിടയായ സാഹചര്യം റിപ്പോര്‍ട്ടിലുണ്ടോ എന്ന് പരിശോധിക്കണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ലഭിക്കേണ്ടതുണ്ട്. കേസിനെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിവരികയാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നിലപാടും പൊരുത്തക്കേടുണ്ടാകുന്നതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം വേണം. അതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ കുടുങ്ങിയ സാഹചര്യത്തെപ്പറ്റി രാഹുല്‍ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആന്റണിയടക്കമുള്ള നേതാക്കളുമായി ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്താന്‍ ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.
അതേസമയം ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വേഗത്തിലാക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. അന്വേഷണ കമ്മീഷന്‍ ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് കേസന്വേഷണത്തിന്റെ വഴികള്‍ ചര്‍ച്ച ചെയ്യുകയും കമ്മീഷന്‍ വിപുലീകരിക്കുകയും ചെയ്യും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു.



Recent News
  ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന് പൊലീസ്; ചികിത്സ കാത്ത് ആശുപത്രിയില്‍ കിടന്നത് നാലു മണിക്കൂറോളം

  പ്രധാനമന്ത്രിക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്

  കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

  സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം കിരീടം തിരിച്ചുപിടിച്ചു

  അമേരിക്കയില്‍ മലയാളി ദമ്പതികളുടെ കാണാതായ വളര്‍ത്തുമകളുടെ മൃതദേഹം കലുങ്കിനടിയില്‍ കണ്ടെത്തി

  ബി.ജെ.പിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം; 10ലക്ഷം നല്‍കി വെളിപ്പെടുത്തലുമായി ഹാര്‍ദിക് പട്ടേലിന്റെ അനുയായി

  മൊഗാദിഷുവില്‍ സ്‌ഫോടനം; 11 മരണം

  ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഹിജയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

  പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എക്‌സൈസിന്റെ വെരിഫിക്കേഷനും

  കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ കുട്ടി മരിച്ചു; അധ്യാപികമാര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ്

  സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; ദിലീപിന് പൊലീസിന്റെ നോട്ടീസ്

  നിയമലംഘനം നടന്നതായി കലക്ടറുടെ റിപ്പോര്‍ട്ട്; തോമസ് ചാണ്ടിയുടെ രാജിക്ക് വഴിയൊരുങ്ങുന്നു

  തിരുവനന്തപുരം വിമാനത്താവളത്തില്‍ കുമ്പള സ്വദേശിയില്‍ നിന്ന് നാല് കിലോ സ്വര്‍ണം പിടികൂടി

  സോളര്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും കെ.പി.സി.സി

  മെര്‍സലിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News