updated on:2017-11-13 01:53 PM
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

www.utharadesam.com 2017-11-13 01:53 PM,
തൃശ്ശൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നും നാളെയും നിരോധനാജ്ഞ നിലനില്‍ക്കും.
കൊലപതാകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുകയാണ്. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ ആനന്ദിന്റെ അനുശോചന യോഗത്തിന് പിന്നാലെ മുല്ലശ്ശേരി ടൗണില്‍ അക്രമം അഴിച്ചു വിട്ട സംഘപ്രവര്‍ത്തകര്‍ പൊലീസിനേയും ആക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നെന്മണിക്കര സ്വദേശി ആനന്ദാണ് ഇന്നലെ വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറിലെത്തിയ അക്രമി സംഘമാണ് വെട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ യായിരുന്നു അക്രമം. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Recent News
  എം.എം അക്ബര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍

  മധുവിനെ മര്‍ദ്ദിച്ചുകൊന്ന മുഴുവന്‍ പ്രതികളും പിടിയില്‍

  ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു

  ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍

  മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

  എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി

  ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു

  നാളെ മുതല്‍ സ്വകാര്യ ബസ് സമരം

  പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍

  ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍

  കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു

  കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍

  ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

  കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്

  കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു