updated on:2017-11-13 08:10 AM
യമന്‍ പ്രസിഡന്റ് ഹാദി സൗദി വിടാത്തത് സുരക്ഷാ ഭീഷണി മൂലമെന്ന്

www.utharadesam.com 2017-11-13 08:10 AM,
റിയാദ്: സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം സൗദിയില്‍ നിന്ന് പുറത്തേക്കു പോയാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന യമന്‍ ഉദ്യോഗസ്ഥന്‍. 72കാരനായ പ്രസിഡന്റിനോട് സൗദി വിടരുതെന്ന് തങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും അല്‍ ജസീറ ചാനലിനോട് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. യമന്‍ പ്രസിഡന്റ് സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹാദി വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. വിദേശരാജ്യങ്ങളിലടക്കം അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് പോവാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ യമനിലേക്ക് തിരിച്ചുവരികയെന്നത് അപകടകരമാണെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ഹൂത്തി വിമതര്‍ യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് സൗദിയിലേക്ക് താമസം മാറിയതാണ് ഹാദിയും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ പ്രമുഖരും. അദ്ദേഹത്തെ അപായപ്പെടുത്താന്‍ ചില ശക്തികള്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നും അദ്ദേഹം യമനിലേക്ക് തിരികെ പോവുന്നതില്‍ അതുകൊണ്ടാണ് സൗദി അധികൃതര്‍ താല്‍പര്യപ്പെടാത്തതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, യമന്‍ ഭരണകൂടത്തിന്റെ കേന്ദ്രമായ അദ്‌നില്‍ ഹാദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത് ആരാണെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക യമന്‍ സേനയുടെ ശക്തികേന്ദ്രമാണ് അദ്ന്‍. യു.എ.ഇക്ക് നിരവധി നിക്ഷേപമുള്ള അദ്ന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രദേശങ്ങള്‍ യമനില്‍ നിന്ന് വേറിട്ടുപോവണമെന്ന് താല്‍പര്യമുള്ള പ്രാദേശിക സേനാ നേതൃത്വത്തിന്റെ നിലപാടിനോട് പ്രസിഡന്റ് ഹാദിക്ക് യോജിപ്പില്ല. യു.എ.ഇക്കാകട്ടെ തെക്കന്‍ യമന്‍ സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കുന്നതാണ് മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് നല്ലതെന്ന വിലയിരുത്തലിലുമാണ്. അതുകൊണ്ടുതന്നെ യമനില്‍ നിന്ന് വിട്ടുപോവാനുള്ള തെക്കന്‍ യമനിന്റെ ശ്രമങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ സൗദിയും യു.എ.ഇയും രണ്ടുതട്ടിലാണ്.



Recent News
  തോമസ് ചാണ്ടി സുപ്രിം കോടതിയില്‍

  ക്വാറിയില്‍ പാറ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

  ഫോട്ടോയെടുക്കാന്‍ കാറില്‍ നിന്നിറങ്ങി; കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം

  പട്ന എക്സ്പ്രസ് പാളംതെറ്റി; മൂന്നു മരണം, എട്ടു പേർക്കു പരുക്ക്

  രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; ശശികലയുടെ ആവശ്യം തള്ളി

  നടിയെ അക്രമിച്ച കേസ്; വിചാരണക്ക് പ്രത്യേക കോടതി പരിഗണനയില്‍

  വ്യാജ പട്ടയ വിവാദം; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയത്തിന് മന്ത്രിതല സംഘം ഇടുക്കിയിലേക്ക്‌

  ശശീന്ദ്രന് മന്ത്രിയാവാന്‍ തടസ്സമില്ല -മുഖ്യമന്ത്രി

  നടിയെ അക്രമിച്ച കേസില്‍ മഞ്ജുവാര്യര്‍ പ്രധാന സാക്ഷി

  നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശത്തു പോകാൻ അനുമതി

  ഫോണ്‍ കെണി വിവാദം: ആന്റണി കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  മലപ്പുറം കരുവാരകുണ്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ.എം ഭരണം

  മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേരിടുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു

  കൊച്ചിയില്‍ 15 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

  ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുന്നു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News