updated on:2017-11-13 03:00 PM
ഇറാന്‍-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഭൂകമ്പം; 130 മരണം; ആയിരത്തോളം പേര്‍ക്ക് പരുക്ക്

www.utharadesam.com 2017-11-13 03:00 PM,
ബാഗ്ദാദ്: ഇറാന്‍-ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ കനത്ത ഭൂകമ്പം. അര്‍ദ്ധ രാത്രിയോടെയുണ്ടായ ഭൂകമ്പത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഹലാബ്ജയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 ഭൂചലനം രേഖപ്പെടുത്തി.
ഇറാന്‍ അടിയന്തര സുരക്ഷാ സേനയെ ഉദ്ധരിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ആയിരത്തോളം പേര്‍ക്ക് പരുക്കുള്ളതായി പറയുന്നു. അതേസമയം, കിഴക്കന്‍ ഇറാഖില്‍ നാലു പേര്‍ മരിച്ചതായും ദര്‍ബാന്‍ഡിഖാനില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും സുലൈമാനിയയിലെ ഗവര്‍ണര്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രാദേശിക സമയം രാത്രി ഒമ്പതരയോടെയാണ് ഭൂകമ്പമുണ്ടാകുന്നത്. ഭൗമോപരിതലത്തില്‍ നിന്നും 33.9 കിലോ മീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 130 പേര്‍ മരിച്ചതായും 300 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വൈദ്യുതി വിച്ഛേതിക്കപ്പെട്ടതിനാല്‍ നാശനഷ്ടം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.



Recent News
  എം.എം അക്ബര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍

  മധുവിനെ മര്‍ദ്ദിച്ചുകൊന്ന മുഴുവന്‍ പ്രതികളും പിടിയില്‍

  ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു

  ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍

  മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

  എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി

  ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു

  നാളെ മുതല്‍ സ്വകാര്യ ബസ് സമരം

  പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍

  ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍

  കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു

  കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍

  ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

  കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്

  കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു