updated on:2017-11-13 07:10 PM
തോമസ് ചാണ്ടിയുടെ രാജി നീളാന്‍ സാധ്യത

www.utharadesam.com 2017-11-13 07:10 PM,
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടി നാളെ രാജിവെക്കാനിടയില്ല. തോമസ് ചാണ്ടി രാജിവെക്കണമോ എന്ന കാര്യം നാളത്തെ എന്‍.സി.പി സംസ്ഥാന സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും മന്ത്രി നാളെ രാജിവെക്കില്ലെന്നും സംസ്ഥാന പ്രസിഡണ്ട് എന്‍.പി പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു.
നാളെ നടക്കുന്ന യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ളതാണെന്നും ഒരുമാസം മുമ്പേ നിശ്ചയിച്ചതാണ് ഈ യോഗമെന്നും യോഗത്തിന്റെ അജണ്ടയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ലെന്നും പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു. വേണമെങ്കില്‍ വിഷയം ചര്‍ച്ചചെയ്യാം. എന്നാല്‍ അന്തിമ തീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കരുനീക്കങ്ങളുടെ സാഹചര്യത്തില്‍ രാജിക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളുക എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറായിരിക്കും. നടപടിക്ക് മുമ്പായി ശരത്പവാര്‍ മുഖ്യമന്ത്രിയെ കാണാനും സാധ്യതയുണ്ട്.
രാജിക്കാര്യം എന്‍.സി.പി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്നാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. എന്നാല്‍ ഇടതുമുന്നണിയിലുണ്ടായ ധാരണകളെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുള്ള ശ്രമമാണ് തോമസ് ചാണ്ടി പക്ഷം ഇപ്പോള്‍ നടത്തുന്നത്. രാജി പരമാവധി നീട്ടുക എന്ന തന്ത്രമാണ് തോമസ് ചാണ്ടി പയറ്റിക്കൊണ്ടിരിക്കുന്നത്. ചാണ്ടിക്കെതിരായ പല നിര്‍ണ്ണായക കേസുകളും നാളെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരാനുണ്ട്.
ഹൈക്കോടതിയില്‍ നിന്ന് പ്രതികൂലമായ പരാമര്‍ശമുണ്ടായാല്‍ പിന്നെ മുഖ്യമന്ത്രി തന്നെ തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെട്ടേക്കും.Recent News
  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

  കേരളം കരകയറുന്നു