updated on:2017-11-14 03:45 PM
ഗുരുവായൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

www.utharadesam.com 2017-11-14 03:45 PM,
ഗുരുവായൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഗുരുവായൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായ മൂന്നുപേരും നെന്മണിക്കര സ്വദേശികളാണ്. പിടിയിലായ ഫായിസ് നാലുവര്‍ഷം മുമ്പ് ഇവിടെ കൊലല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഫാസിലിന്റെ സഹോദരനാണ്.
ഫായിസിന്റെ കാറിലെത്തിയാണ് അക്രമികള്‍ ആനന്ദിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൂന്നുപേരും ഗുരുവായൂരിലെ ബന്ധുവീടുകളില്‍ ഒളിച്ചുകഴിയുകയായിരുന്നു
നെന്മണിക്കര സ്വദേശി ആനന്ദ് ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ അടുത്തിടെയാണ് ആനന്ദ് ജാമ്യത്തില്‍ ഇറങ്ങിയത്.



Recent News
  കണ്ടക്ടര്‍മാരെ രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് കോടതി

  ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: ആറാമതും അജയ്യനായി മൂസാ ഷരീഫ്

  കെ.എസ്.ആര്‍.ടി.സി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി

  പി.കെ. ശശി തെറ്റുകാരനല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

  മോദിക്ക് ആശ്വാസം; റഫാല്‍ ഇടപാടില്‍ അന്വേഷണമില്ല

  പ്രതിപക്ഷ ഐക്യത്തിന് ശക്തി പകര്‍ന്ന് കേന്ദ്രമന്ത്രി രാജിവെക്കുന്നു

  ചിറക് വിരിച്ച് കണ്ണൂര്‍; ആദ്യ വിമാനം പറന്നു

  കണ്ണൂരില്‍ നിന്ന് വിമാനമുയരുമ്പോള്‍ കാസര്‍കോടിനും അഭിമാനം

  സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

  കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്‌കരിക്കും

  സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

  സഭ ഇന്നും കലുഷിതം; വാക്‌പോര്

  സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു