updated on:2017-11-14 06:15 PM
മന്ത്രിക്ക് സര്‍ക്കാറിനെതിരെ കേസ് കൊടുക്കാനാവുമോ ? തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

www.utharadesam.com 2017-11-14 06:15 PM,
കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് ഇന്നും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാറിന്റെ ഭാഗമായ ജില്ലാ കലക്ടര്‍ നല്‍കിയ ഹരജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാവുമെന്ന് ഹൈക്കോടതി ചോദിച്ചു. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണ്. വ്യക്തി എന്ന നിലയില്‍ ഹരജി നല്‍കാം. പക്ഷെ സര്‍ക്കാറിന്റെ ഭാഗമായ മന്ത്രിക്ക് അതിനാവില്ല. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി സൂചിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമി കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍.ഡി.എഫില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഹരജിയില്‍ ആദ്യ വാചകത്തില്‍ തന്നെ മന്ത്രി എന്ന് പറഞ്ഞിരുന്നു.
മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിച്ചതിന് ശേഷം തുടര്‍ നടപടിയിലേക്ക് പോയാല്‍ മതിയെന്ന് കോടതി പറഞ്ഞു. തോമസ് ചാണ്ടി നല്‍കിയതടക്കം നാല് കേസുകളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
മന്ത്രിക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും ഹരജിയെ സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നത് ആശ്ചര്യമെന്നും കോടതി പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി സുപ്രിംകോടതിയിലെ അഭിഭാഷകന്‍ കൂടിയായ വിവേക് തന്‍ഖയാണ് മന്ത്രിക്ക് വേണ്ടി ഹാജരായത്. തന്‍ഖയെ കോടതിയിലെത്തുന്നതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിക്കുകയും കാറിന് മുകളില്‍ കയറി യാത്ര തടസ്സപ്പെടുത്താനും ശ്രമിച്ചു.എജിയുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് സര്‍ക്കാര്‍ നടപടി തുടങ്ങി. എജി നല്‍കിയ നിയമോപദേശം മുഖ്യമന്ത്രി ചീഫി സെക്രട്ടറിക്ക് കൈമാറി. ഇടതുമുന്നണി രാഷ്ട്രീയമായ നിലപാട് എടുത്തുകഴിഞ്ഞു. ഇനി സര്‍ക്കാര്‍ തലത്തിലുള്ള നടപടിയാണ് ഉണ്ടാവേണ്ടത്.Recent News
  കണ്ടക്ടര്‍മാരെ രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് കോടതി

  ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: ആറാമതും അജയ്യനായി മൂസാ ഷരീഫ്

  കെ.എസ്.ആര്‍.ടി.സി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി

  പി.കെ. ശശി തെറ്റുകാരനല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

  മോദിക്ക് ആശ്വാസം; റഫാല്‍ ഇടപാടില്‍ അന്വേഷണമില്ല

  പ്രതിപക്ഷ ഐക്യത്തിന് ശക്തി പകര്‍ന്ന് കേന്ദ്രമന്ത്രി രാജിവെക്കുന്നു

  ചിറക് വിരിച്ച് കണ്ണൂര്‍; ആദ്യ വിമാനം പറന്നു

  കണ്ണൂരില്‍ നിന്ന് വിമാനമുയരുമ്പോള്‍ കാസര്‍കോടിനും അഭിമാനം

  സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

  കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്‌കരിക്കും

  സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

  സഭ ഇന്നും കലുഷിതം; വാക്‌പോര്

  സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു