updated on:2017-11-14 08:31 PM
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്നു

www.utharadesam.com 2017-11-14 08:31 PM,
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് പെട്രൊള്‍ ഒഴിച്ച് തീകൊളുത്തി. ആടംബാക്കം, സരസ്വതി നഗറില്‍ ഇന്ദുജയാണ് കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ ഇന്ദുജ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. എന്‍ജീനിയറിംഗ് പഠനകാലം മുതല്‍ പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്നും പ്രതി ഇന്ദുജയെ ശല്യപ്പെടുത്തുകയും, ഇതേതുടര്‍ന്ന് യുവതി ജോലിക്ക് പോകുന്നത്നിര്‍ത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ആടംബാക്കത്തുള്ള യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇന്ദുജയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ആക്രമണത്തില്‍ ഇന്ദുജയുടെ അമ്മയ്ക്കും സഹോദരിക്കും സാരമായി പരിക്കേറ്റു.
സംഭവം നടന്ന ഉടനെ തന്നെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇന്ദുജയുടെ അമ്മയും സഹോദരിയും ഇപ്പോള്‍ ചികിത്സയിലാണ്.



Recent News
  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

  കേരളം കരകയറുന്നു