updated on:2017-12-07 01:47 PM
ബ്ലേഡ് മാഫിയാ ഭീഷണിയെ തുടര്‍ന്ന് 18 കാരന്‍ ആത്മഹത്യ ചെയ്തു

www.utharadesam.com 2017-12-07 01:47 PM,
പട്ടാമ്പി: പട്ടാമ്പിയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. മരുതൂര്‍ സ്വദേശി ശ്രീജിത്താണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മരുതൂര്‍ സ്വദേശിയും ഡി.വൈ.എഫ്.ഐ അനുഭാവിയുമായിരുന്ന ഉമ്മറാണ് അറസ്റ്റിലായത്.
സുഹൃത്തുക്കള്‍ക്ക് വാട്സാപ്പിലൂടെ വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ശ്രീജിത്ത് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അറസ്റ്റിലായ ഉമ്മറിന് ശ്രീജിത്തിന്റെ കുടുംബവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഉമ്മറിന്റെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന കൂട്ടുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ ശ്രീജിത്ത് പറയുന്നുണ്ട്. മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും നാലാം തീയ്യതി ഉമ്മര്‍ വിളിച്ചതായും ശ്രീജിത്തിന്റെ അഛന്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുന്ന സൂചനകള്‍ ഇല്ലായിരുന്നെന്നും തങ്ങള്‍ ചതിക്കപ്പെട്ടതാണെന്നും അഛന്‍ പറയുന്നു.



Recent News
  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം

  കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു

  ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി