updated on:2017-12-07 01:50 PM
ഉത്തരേന്ത്യയില്‍ ഭൂചലനം

www.utharadesam.com 2017-12-07 01:50 PM,
ന്യൂദല്‍ഹി: രാജ്യത്ത് ഭീതി പരത്തിയ ഓഖിയ്ക്കു പിന്നാലെ ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം. രാത്രി ഒമ്പത് മണിയോടെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം. ദല്‍ഹി, റൂഖി, ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഉത്തരാഖണ്ഡില്‍ നേരത്തെ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.



Recent News
  അര്‍ജന്റീനയുടെ തോല്‍വി കോട്ടയത്ത് യുവാവ് പുഴയില്‍ ചാടിയതായി സംശയം

  കേരളത്തോട് വിവേചനം; ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം ആളിക്കത്തി

  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം