updated on:2017-12-07 07:52 AM
തല ഉയര്‍ത്തി താജ്മഹല്‍; പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം

www.utharadesam.com 2017-12-07 07:52 AM,
ന്യൂദല്‍ഹി: താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടെ യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ അഭിമാനമായി വീണ്ടും താജ്മഹല്‍. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വേയില്‍ താജ്മഹലിനാണ് രണ്ടാം സ്ഥാനം.
കമ്പോഡിയയിലെ അംഗോര്‍വാത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു നാലാം സ്ഥാനത്തുമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ദേശീയ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകമെമ്പാടുമുള്ള യാത്രികര്‍ക്കിടയില്‍ സര്‍വേ സംഘടിപ്പിച്ചത്. 1983ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ആദ്യമായി താജ്മഹല്‍ ഇടം നേടുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയില്‍ പണിത മന്ദിരം പ്രതിവര്‍ഷം 80ലക്ഷം പേരാണ് സന്ദര്‍ശിക്കുന്നത്.
അടുത്തിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ് മഹലിനെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. താജ്മഹല്‍ ശിവക്ഷേത്രമാണെന്നുള്ള വാദങ്ങളുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.
അതേസമയം സപ്താത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.Recent News
  രാഹുല്‍ ശനിയാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കും

  ഓഖി ചുഴലിക്കാറ്റ്: പൊന്നാനിയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി

  നിയമസാധുതയുള്ള കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി

  സിനിമാ സെറ്റിൽ അക്രമം നടത്തിയത് കൊലക്കേസ് പ്രതിയും, കാപ്പാകേസിലെ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയവരും

  ഓഖിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെയാണ് സര്‍ക്കാരെന്ന് ബോധ്യപ്പെടുത്തണം- സുധീരന്‍

  ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  ഓഖി ചുഴലിക്കാറ്റ്: കണ്ടെത്താനുള്ളത് 146 പേരെ, ഒരു മൃതദേഹം കൂടി കണ്ടെത്തി

  നടിയെ വിമാനത്തില്‍ വച്ച് അപമാനിച്ച സംഭവം: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  സിനിമാ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

  കാന്‍സര്‍ ബാധിതയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു

  ഷെറിന്‍ മാത്യൂസിന്റെ ശവക്കല്ലറ സ്ഥിതിചെയ്യുന്ന സ്ഥലം ഒടുവില്‍ പരസ്യപ്പെടുത്തി

  സെല്‍ഫി നിരസിച്ചു; നടന്റെ കാര്‍ തകര്‍ത്തു

  ഓഖി: ആശങ്കയകലുന്നില്ല; തകര്‍ന്ന 10 ബോട്ടുകളിലെ തൊഴിലാളികളെ കണ്ടെത്താനായില്ല

  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞോടി.

  പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി