updated on:2017-12-07 08:40 AM
ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് അമേരിക്ക

www.utharadesam.com 2017-12-07 08:40 AM,
വാഷിംഗ്ടണ്‍: ജറുസലേം ഇസ്രാഈലിന്റെ തലസ്ഥാനമെന്ന് അമേരിക്ക അംഗീകരിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതോടെ ടെല്‍ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാന്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലെ ട്രംപിന്റെ വാ്ഗാദനങ്ങളിലൊന്നാണ് ഇതുവഴി നടപ്പിലാക്കിയിരിക്കുന്നത്.
70 വര്‍ഷമായി തുടര്‍ന്നിരുന്ന വിദേശ നയമാണ് ഇതോട് കൂടി ട്രംപ് പൊളിച്ചെഴുതിയത്. ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രാഈലും ഫലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാനേ ട്രംപിന്റെ നടപടി ഉപകരിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.
എംബസി മാറ്റത്തെക്കുറിച്ച് അറബ് നേതാക്കളുമായി ട്രംപ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസി, സൗദി രാജാവ് സല്‍മാന്‍ എന്നിവരുമായാണ് സംസാരിച്ചത്.
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകര്‍ക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ട്രംപ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് എതിര്‍പ്പ് അറിയിച്ചിരുന്നു.
അതേസമയം ട്രംപിന്റെ നടപടി യുദ്ധ പ്രഖ്യാപനമാണെന്ന് ഫലസ്തീന്‍ വ്യക്തമാക്കി. തീരുമാനം ഉപേക്ഷിക്കണമെന്നും തത്സ്ഥിതി നിലനിറുത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ ആവശ്യപ്പെട്ടു.Recent News
  രാഹുല്‍ ശനിയാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കും

  ഓഖി ചുഴലിക്കാറ്റ്: പൊന്നാനിയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി

  നിയമസാധുതയുള്ള കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി

  സിനിമാ സെറ്റിൽ അക്രമം നടത്തിയത് കൊലക്കേസ് പ്രതിയും, കാപ്പാകേസിലെ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയവരും

  ഓഖിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെയാണ് സര്‍ക്കാരെന്ന് ബോധ്യപ്പെടുത്തണം- സുധീരന്‍

  ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  ഓഖി ചുഴലിക്കാറ്റ്: കണ്ടെത്താനുള്ളത് 146 പേരെ, ഒരു മൃതദേഹം കൂടി കണ്ടെത്തി

  നടിയെ വിമാനത്തില്‍ വച്ച് അപമാനിച്ച സംഭവം: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  സിനിമാ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

  കാന്‍സര്‍ ബാധിതയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു

  ഷെറിന്‍ മാത്യൂസിന്റെ ശവക്കല്ലറ സ്ഥിതിചെയ്യുന്ന സ്ഥലം ഒടുവില്‍ പരസ്യപ്പെടുത്തി

  സെല്‍ഫി നിരസിച്ചു; നടന്റെ കാര്‍ തകര്‍ത്തു

  ഓഖി: ആശങ്കയകലുന്നില്ല; തകര്‍ന്ന 10 ബോട്ടുകളിലെ തൊഴിലാളികളെ കണ്ടെത്താനായില്ല

  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞോടി.

  പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി