updated on:2017-12-07 04:41 PM
തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു

www.utharadesam.com 2017-12-07 04:41 PM,
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ 10 പേര്‍ മരിച്ചു. നാഗര്‍കോവില്‍ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബോര്‍വെല്‍ലോറിയില്‍ ഇടിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. മധുര-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ തുവരന്‍ കുറിച്ചിയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലറില്‍ കുടുങ്ങിക്കിടന്നവരെ വണ്ടിവെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്നലെ വൈകിട്ടാണ് നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതി ദര്‍ശനത്തിനായി കുടുംബാംഗങ്ങള്‍ പുറപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.
വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Recent News
  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം

  കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു

  ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി