updated on:2018-01-11 01:55 PM
ഓഖി:തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22ന് സംസ്‌കരിക്കും

www.utharadesam.com 2018-01-11 01:55 PM,
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനു ശേഷം കടലില്‍നിന്നു കണ്ടെടുത്തവയില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22-നു സംസ്‌കരിക്കും. 16 മൃതദേഹങ്ങളാണ് ഉറ്റവരെത്താതെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളിലുള്ളത്. കണ്ടെടുത്ത് 30 ദിവസത്തില്‍ കൂടുതലായവയും ഇതിലുണ്ട്. പലതും കടലില്‍നിന്നു കണ്ടെടുക്കുമ്പോള്‍ത്തന്നെ അഴുകിയ നിലയിലായിരുന്നു.
എറണാകുളത്ത് അഞ്ചും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്നു വീതവും തൃശൂരിലും മലപ്പുറത്തും ഒന്നു വീതവും മൃതദേഹങ്ങളാണ് തിരിച്ചറിയാതെയുള്ളത്. ഓഖി ദുരന്തത്തില്‍ ബന്ധുക്കളെ കടലില്‍ കാണാതായെന്നു പരാതി നല്‍കിയവരുടെ ഡി.എന്‍.എ. പരിശോധന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നടക്കുന്നുണ്ട്. ഇത് 22 വരെ തുടരാനാണു തീരുമാനം.

ഏതെങ്കിലും തരത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിയുമോ എന്നറിയാനായി കാണാതായവരുടെ ബന്ധുക്കളുമായി എല്ലാ തീരദേശത്തും ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പറയാനുള്ള അവസരം കൂടിയാണ് ഇത്. ദുരന്തം കഴിഞ്ഞ് 42 ദിവസം പിന്നിട്ട നിലയ്ക്ക്, കടലില്‍ കാണാതായവര്‍ ജീവിച്ചിരിക്കാന്‍ ഇടയില്ലെന്ന് അധികൃതര്‍ വിലയിരുത്തുന്നു.Recent News
  ബുള്ളറ്റില്‍ കാശ്മീരിലെ കര്‍ദുംഗ്ലയെ തൊട്ട് നഹീമും ഷബീറും തിരിച്ചെത്തി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍