updated on:2018-01-11 12:52 PM
ആകാശ വിവാദം: മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി

www.utharadesam.com 2018-01-11 12:52 PM,
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാം രംഗത്തുവന്നു. താന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് റവന്യൂ സെക്രട്ടറി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ ഉത്തരവിട്ടതെന്ന് അബ്രഹാം പറഞ്ഞു. റവന്യൂ സെക്രട്ടറിയുടെ നടപടിയില്‍ തെറ്റില്ല. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ മുമ്പും പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യത്തോടെയാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തെ കാണുന്നത്. അതിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടോ അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അതിനാലാണ് ഹെലികോപ്റ്റര്‍ യാത്ര വേണ്ടിവന്നത്. ഓഖിയുമായി ബന്ധപ്പെട്ട മൂന്ന് ഫണ്ടുകളാണുള്ളത്. ഓഖി ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട്, കേന്ദ്ര ഫണ്ട് എന്നിവയാണവ. ഈ മൂന്നു ഫണ്ടുകളില്‍ നിന്നല്ല ഹെലികോപ്റ്റര്‍ യാത്രക്ക് തുക വകയിരുത്തിയത്.
സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് എട്ട് ലക്ഷം രൂപ വകമാറ്റാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് നിയമപരമായ സാധുതയും കെ.എം അബ്രഹാം നിരത്തുന്നു. നിലവില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കിയ എട്ട് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുമോ എന്ന കാര്യം സി.പി.എം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ തിരുവനന്തപുരത്ത് യോഗം ആരംഭിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഇതില്‍ വിവാദം അവസാനിച്ചേക്കും.Recent News
  ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

  സ്കൂൾ ബസ് മതിലിൽ ഇടിച്ച് എട്ടു വിദ്യാർഥികൾക്കു പരുക്ക്

  വിവാഹ രജിസ്‌ട്രേഷന് വീഡിയോ അഭിമുഖം, പുതിയ നിര്‍ദ്ദേശവുമായി ഹൈക്കോടതി

  ഫുജൈറയില്‍ വീടിന് തീപ്പിടിച്ച് ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

  സംസ്ഥാനത്ത് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം

  നോട്ട് നിരോധനവും ജി.എസ്.ടിയും കേരളത്തിന്റെ സാമ്പത്തിക മേഖല തകര്‍ത്തു-ഗവര്‍ണര്‍

  നടി ഭാവനയും നിര്‍മ്മാതാവ് നവീനും വിവാഹിതരായി

  വീടിന്‌ തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

  അഭയ കേസ്; തൊണ്ടിമുതല്‍ നശിപ്പിച്ചതിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു

  വി.ടി. ബല്‍റാമിന് നേരെ കരിങ്കൊടി പ്രതിഷേധം

  നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ നീക്കം

  പത്മാവത് റീലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദെന്ന് രജ്പുത് കര്‍ണിസേന

  സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി

  ട്രെയിനിൽ കവർച്ച; വീട്ടമ്മയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

  ഡൽഹിയിൽ ഫാക്ടറിയിൽ വൻ അഗ്നിബാധ; 17 മരണം