updated on:2018-01-12 03:44 PM
സിബിഎസ്ഇ പരീക്ഷാ തീയതിയില്‍ വിവാദം

www.utharadesam.com 2018-01-12 03:44 PM,
ദില്ലി: പരീക്ഷകള്‍ക്കിടയില്‍ ആവശ്യത്തിന് ഇടവേളകളില്ലെന്ന കാരണത്താല്‍ സിബിഎസിഇ 12-ാം ക്ലാസ് പരീക്ഷാ തീയതികള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളും രംഗത്ത്. എന്നാല്‍ മത്സരപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഷെഡ്യൂള്‍ തയ്യാറാക്കിയതെന്ന് സിബിഎസ്ഇ വിശദീകരിച്ചു. മാര്‍ച്ച് 20ന് ഹിസ്റ്ററി പരീക്ഷയും, തൊട്ടടുത്ത ദിവസം കണക്കുമാണ് പരീക്ഷ. ഇത് വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെ ബാധിക്കുമെന്നും, ഇടവേളയില്ലാത്തത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നുമാണ് പരാതി. ചില വിഷയങ്ങള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ തയ്യാറെടുക്കാന്‍ ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് തീരെ കുറവാണ്. ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടേണ്ടി വരിക. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 12-നും, പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 4-നും അവസാനിക്കും. പേപ്പര്‍ വാല്യുവേഷന് ഇതുവഴി കൂടുതല്‍ സമയം ലഭിക്കുമെന്നാണ് സിബിഎസ്ഇ അധികൃതരുടെ കണക്കുകൂട്ടല്‍. 11.86 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി 12-ാം ക്ലാസ് പരീക്ഷ എഴുതുന്നത്.



Recent News
  സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം

  ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

  മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

  വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആള് മാറിത്തന്നെ

  കര്‍ണാടകയില്‍ അമിത്ഷായ്‌ക്കെതിരായി ലിംഗായത്ത് മഹാസഭസഭയുടെ പ്രതിഷേധം

  ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

  ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

  മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

  ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല

  യു.പി.യിലും എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

  കലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

  ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി; നേതാക്കള്‍ക്ക് സ്ഥലം മാറ്റം

  രാജ്യമെങ്ങും വന്‍ പ്രതിഷേധം; കഠ്‌വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റിയേക്കും