updated on:2018-01-12 11:40 AM
സുപ്രിംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജഡ്ജിമാര്‍;സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം

www.utharadesam.com 2018-01-12 11:40 AM,
ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംക്ഷയിലാഴ്ത്തി സുപ്രിംകോടതിയില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറി. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇറങ്ങിവന്ന് വാര്‍ത്താസമ്മേളനം വിളിച്ചു. ജഡ്ജിമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയാണ് പ്രതിഷേധം. എന്ത് സംഭവത്തിലാണ് പ്രതിഷേധം എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച പ്രശ്‌നമാണോ എന്ന് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ അതെ എന്നും അല്ല എന്നും മറുപടി പറഞ്ഞില്ല.
രാവിലെ 11 മണിയോടെ ചേംബറിലെത്തിയ ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജസ്റ്റിസ് ചെല്ലമലേശ്വറിന്റെ വസതിയില്‍ ഒത്തുകൂടുകയും മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു വരുത്തുകയുമായിരുന്നു.
കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ചീഫ് ജസ്റ്റിസിന് നല്‍കിയിട്ടുണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താസമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ല. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം-ജഡ്ജിമാര്‍ പറഞ്ഞു.Recent News
  ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

  സ്കൂൾ ബസ് മതിലിൽ ഇടിച്ച് എട്ടു വിദ്യാർഥികൾക്കു പരുക്ക്

  വിവാഹ രജിസ്‌ട്രേഷന് വീഡിയോ അഭിമുഖം, പുതിയ നിര്‍ദ്ദേശവുമായി ഹൈക്കോടതി

  ഫുജൈറയില്‍ വീടിന് തീപ്പിടിച്ച് ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

  സംസ്ഥാനത്ത് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം

  നോട്ട് നിരോധനവും ജി.എസ്.ടിയും കേരളത്തിന്റെ സാമ്പത്തിക മേഖല തകര്‍ത്തു-ഗവര്‍ണര്‍

  നടി ഭാവനയും നിര്‍മ്മാതാവ് നവീനും വിവാഹിതരായി

  വീടിന്‌ തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

  അഭയ കേസ്; തൊണ്ടിമുതല്‍ നശിപ്പിച്ചതിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു

  വി.ടി. ബല്‍റാമിന് നേരെ കരിങ്കൊടി പ്രതിഷേധം

  നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ നീക്കം

  പത്മാവത് റീലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദെന്ന് രജ്പുത് കര്‍ണിസേന

  സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി

  ട്രെയിനിൽ കവർച്ച; വീട്ടമ്മയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

  ഡൽഹിയിൽ ഫാക്ടറിയിൽ വൻ അഗ്നിബാധ; 17 മരണം