updated on:2018-02-11 02:27 PM
മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; കണ്ണന്താനം

www.utharadesam.com 2018-02-11 02:27 PM,
കൊച്ചി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.
പരീക്ഷകളിലും മാര്‍ക്കിലും മാത്രം അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചെന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കാത്ത പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിക്ക് ഇന്ത്യയില്‍ വേരുകളില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ആള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന്റെ (എ.ഐ.കെ.വി.ടി.എ) ദ്വൈവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വപ്നം കാണുവാന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള സിലിബസുകള്‍ക്ക് രൂപം നല്‍കണം. കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ആര്‍ജവമാണ് വിദ്യാഭ്യാസത്തിലൂടെ നല്‍കണം. സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുവാന്‍ ധൈര്യം പകരുന്ന സിലബസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു രീതി രാജ്യത്ത് ഇപ്പോള്‍ പ്രചാരത്തിലില്ല.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകര്‍ക്ക് ഏഴാം ശമ്പള കമ്മിഷന്റെ വ്യവസ്ഥകള്‍ക്ക് ആനുപാതികമായ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്‍പ്പെടുത്തുമെന്നും, താഴെ തസ്തികകളിലുള്ള ക്ലര്‍ക്കുമാരും മറ്റ് ഉദ്യോഗസ്ഥരും ഈ ആനുകൂല്യത്തിന് അവകാശികളാകുമ്പോള്‍ അദ്ധ്യാപകരെ മാറ്റി നിര്‍ത്തുന്ന പ്രവണതകളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിജിയനല്‍ പ്രസിഡന്റ് സുരേഷ് ജി. അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, പി.ബി. പ്രതാപ് കുമാര്‍, കെ.വി.എസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.എം സലിം, സുശില്‍ ബാബു, ബാബുരാജന്‍ പങ്കെടുത്തു.



Recent News
  മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

  ഇന്ധന വിലയുടെ കുതിപ്പില്‍ പതിനൊന്നാം ദിനവും മാറ്റമില്ല;പെട്രോള്‍ വില:81.62 രൂപ

  ചിക്കന്‍ വിലയില്‍ വന്‍ ഇടിവ്, നിപ്പ വൈറസ് തിരിച്ചടിയായത് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യാമെന്ന തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ക്ക്

  സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യക്കേസ് ;കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

  തമിഴ്നാട്ടിലെ ജനകീയ സമരത്തിന് തീ പടരുന്നു ; തൂത്തുക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍

  ലിനിയുടെ കുടുംബത്തിന് 20 ലക്ഷവും ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും

  നിപ: ആശങ്ക തുടരുന്നു; മറ്റന്നാള്‍ സര്‍വ്വകക്ഷി യോഗം

  നിപ; രണ്ട് പേര്‍ കൂടി മരിച്ചു

  കോഴിക്കോട് സേവനത്തിന് അനുവദിക്കൂയെന്ന് കഫീല്‍ഖാന്‍

  കസ്റ്റഡി മരണം: സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ബി.എസ്. യെദിയൂരപ്പ

  നിപാ വൈറസ് മരണം ഒമ്പതായി; രോഗികളെ പരിചരിച്ച നഴ്‌സും മരിച്ചു

  ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

  മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി; കോണ്‍ഗ്രസിന് 20, ജെ.ഡി.എസിന് 13

  ബി.ജെ.പിക്ക് തിരിച്ചടി; തിങ്കളാഴ്ച വരെ സമയം വേണമെന്ന ആവശ്യം കോടതി തള്ളി നാളെ 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണം