updated on:2018-02-11 02:41 PM
ജമ്മു സൈനിക ക്യാമ്പിലെ അക്രമം; മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

www.utharadesam.com 2018-02-11 02:41 PM,
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ രണ്ട് സൈനികര്‍ മരിച്ചിരുന്നു. ഇന്ന് മൂന്ന് സൈനികരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. നാല് ഭീകരരെ സൈന്യം വധിച്ചു.
സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ അവശേഷിക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഭീകര വിരുദ്ധ നടപടികള്‍ പുനഃപരിശോധിക്കാന്‍ കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് രാവിലെ ജമ്മുവിലെത്തി.
നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പിലാണ് നാട്ടുകാരിയായ സ്ത്രീ കൊല്ലപ്പെട്ടത്. രജോരി ജില്ലയിലെ പുകേര്‍ണിയിലാണ് ഇന്നലെ രാത്രി പാക് വെടിവെപ്പുണ്ടായത്. പര്‍വീന്‍ അക്തര്‍ എന്ന സ്ത്രീയാണ് മരിച്ചത്. സുന്‍ജുവാനിലെ ക്വാര്‍ട്ടേഴ്‌സുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടാണ് സൈനിക നടപടി പുരോഗമിക്കുന്നത്.



Recent News
  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്