updated on:2018-02-12 06:49 PM
ഓഖി പ്രസംഗം: ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി

www.utharadesam.com 2018-02-12 06:49 PM,
തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് സര്‍ക്കാറിനെതിരെ പ്രസംഗിച്ച ജേക്കബ് തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തള്ളി. ജേക്കബ് തോമസിനെതിരെ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഖി ദുരന്ത സമയത്ത് സര്‍ക്കാറിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും കാര്യങ്ങള്‍ ജാഗ്രതയോടെ കണ്ടിരുന്നുവെങ്കില്‍ ഇത്രയും അധികം ആളുകള്‍ക്ക് ജീവഹാനി നേരിടേണ്ടിവരില്ലായിരുന്നു എന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രസ്താവന. ഇതേ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത് വിജിലന്‍സിന്റെ കഴിവുകേടാണെന്ന് ജേക്കബ് തോമസ് ഇന്ന് കാലത്ത് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭാ യോഗം അദ്ദേഹത്തിനെതിരെ നിലപാട് കടുപ്പിച്ചത്.

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഉണ്ടാവണം
തിരുവനന്തപുരം: മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം നിര്‍ബന്ധമായും തിരുവനന്തപുരത്ത് ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി മന്ത്രിപിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



Recent News
  ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍

  മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

  എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി

  ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു

  നാളെ മുതല്‍ സ്വകാര്യ ബസ് സമരം

  പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍

  ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍

  കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു

  കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍

  ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

  കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്

  കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു

  കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊന്നു

  വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് താഴ്ത്തണമെന്ന് സംസ്ഥാനം

  മുംബൈയില്‍ വന്‍ തീപിടിത്തം