updated on:2018-02-13 07:16 PM
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊന്നു

www.utharadesam.com 2018-02-13 07:16 PM,
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊല. മട്ടന്നൂര്‍ എടയന്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്(30)ആണ് ഇന്നലെ രാത്രി 11.30ന് വെട്ടേറ്റു മരിച്ചത്. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയാണ്. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് കാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ ഷുഹൈബിനെ ക്വയിലി ആസ്പത്രിയിലെത്തിച്ചു. രക്തം വാര്‍ന്ന് നില വഷളായതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഷുഹൈബിനൊപ്പം തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ സ്‌കൂളില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാണ്ടിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സി.ഐ.ടി.യുക്കാരുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിലും ഷുഹൈബിനെതിരെ ഭീഷണിയുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതല്‍ വൈകിട്ട് 6 മണി വരെ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കടകള്‍ അടഞ്ഞു കിടക്കുകയാണ്.
കൊലപാതകികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണറിയുന്നത്. പരിക്കേറ്റ് കഴിയുന്നവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. ഒരുമാസത്തിനുള്ളില്‍ രണ്ടാമത്തെ രാഷ്ട്രീയ കൊലയാണ് ഇന്നലെ ഉണ്ടായത്.Recent News
  ശമനമില്ലാതെ മഹാ പ്രളയം

  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ