updated on:2018-03-13 03:27 PM
ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ്

www.utharadesam.com 2018-03-13 03:27 PM,
കൊച്ചി: ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. മട്ടാഞ്ചേരി എന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്.
സിനിമ നിരോധിക്കണമന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി. ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന മട്ടാഞ്ചേരി ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഐ.എം. വിജയനെക്കൂടാതെ ലാല്‍, ജൂബില്‍ രാജന്‍ പി. ദേവ്, കോട്ടയം നസീര്‍, സാലു കെ. ജോര്‍ജ്ജ്, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: ഷാജി എന്‍. ജലീല്‍: കാമറ: വിപിന്‍ മോഹന്‍. എഡിറ്റിംഗ്: ദിലീപ് ഡെന്നീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. സംഗീതം: സുമേഷ് പരമേശ്വര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.



Recent News
  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തുടങ്ങി; തീരുമാനം ഇന്ന് വൈകിട്ടോടെ

  ശബരിമല: സര്‍ക്കാറിന്റെ വാദം തള്ളി; റിട്ട് ഹര്‍ജികള്‍ മാറ്റില്ല

  ശുദ്ധ അസംബന്ധം; കള്ള പ്രചരണം-പി.ജെ കുര്യന്‍

  പത്തനംതിട്ടയില്ല; ബി.ജെ.പി രണ്ടാം പട്ടികയും പുറത്തിറക്കി

  ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  പത്തനംതിട്ടയിലെ അനിശ്ചിതത്വം: മുരളീധരപക്ഷത്തിന് അമര്‍ഷം

  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്