updated on:2018-03-13 04:10 PM
ആമസോണിനെ കബളിപ്പിച്ച് 1.3 കോടി രൂപ തട്ടിയ കൊറിയര്‍ ജീവനക്കാരനും സംഘവും പിടിയില്‍

www.utharadesam.com 2018-03-13 04:10 PM,
ബെംഗളുരു: സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച കൊറിയര്‍ ജീവനക്കാരനും സംഘവും പിടിയില്‍. ചിക്കമഗളുരു സ്വദേശികളായ ദര്‍ശന്‍ (25), സുഹൃത്തുക്കളായ പുനിത് (19), സച്ചിന്‍ ഷെട്ടി (18), അനില്‍ ഷെട്ടി (24) എന്നിവരെയാണ് ചിക്കമഗളുരു പോലീസ് അറസ്റ്റ് ചെയ്തത്. ആമസോണ്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി 1.3 കോടിരൂപ ദര്‍ശനും സുഹൃത്തുക്കളും തട്ടിയെടുത്തു. ആമസോണില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ചിക്കമഗളുരുവില്‍ വിതരണംചെയ്യുന്ന കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് ദര്‍ശന്‍. കൂട്ടുകാരുടെ സഹായത്തോടെ വിലകൂടിയ ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ്. ഉത്പന്നം ലഭിക്കുമ്പോള്‍ പണം നല്‍കുന്ന സംവിധാനം ഉപയോഗിച്ചാണ് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും വാച്ചുകളും അടക്കമുള്ള ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഉത്പന്നങ്ങള്‍ എത്തിയതിനുശേഷം സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് പണം കൈപ്പറ്റിയതായി തെറ്റായ സന്ദേശം കമ്പനിയിലേക്ക് അയയ്ക്കുകയായിരുന്നു. ആമസോണ്‍ ഫെബ്രുവരിയില്‍ നടത്തിയ ഓഡിറ്റിങ്ങിനിടെയാണ് 1.3 കോടി രൂപ കമ്പനിയില്‍ എത്തിയില്ലെന്നു മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ദര്‍ശന് കമ്പനി നല്‍കിയിരുന്ന സൈ്വപ്പിങ് മെഷീനില്‍ നിന്ന് സന്ദേശം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ടിലേക്ക് പണമെത്തിയില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ചത് എങ്ങനെയെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചതാണ് പോലീസിനെ അദ്ഭുതപ്പെടുത്തുന്നത്. ഇവരില്‍നിന്ന് നാലു ബൈക്കുകളും ഒട്ടേറെ സ്മാര്‍ട്ട്‌ഫോണുകളും ലാപ് ടോപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



Recent News
  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തുടങ്ങി; തീരുമാനം ഇന്ന് വൈകിട്ടോടെ

  ശബരിമല: സര്‍ക്കാറിന്റെ വാദം തള്ളി; റിട്ട് ഹര്‍ജികള്‍ മാറ്റില്ല

  ശുദ്ധ അസംബന്ധം; കള്ള പ്രചരണം-പി.ജെ കുര്യന്‍

  പത്തനംതിട്ടയില്ല; ബി.ജെ.പി രണ്ടാം പട്ടികയും പുറത്തിറക്കി

  ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  പത്തനംതിട്ടയിലെ അനിശ്ചിതത്വം: മുരളീധരപക്ഷത്തിന് അമര്‍ഷം

  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്