updated on:2018-04-13 04:41 PM
ശ്രീദേവി മികച്ച നടി, റിഥിസെന്‍ മികച്ച നടന്‍, ജയരാജ് മികച്ച സംവിധായകന്‍

www.utharadesam.com 2018-04-13 04:41 PM,
ദേശീയ പുരസ്‌കാരത്തില്‍
മലയാളത്തിളക്കം

ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അന്തരിച്ച ശ്രീദേവിയും (മോം) മികച്ച നടനായി റിഥി സെന്നും(നഗര്‍ കീര്‍ത്തന്‍) മികച്ച സംവിധായകനായി ജയരാജും(ഭയാനകം) മികച്ച സഹനടനായി ഫഹദ്ഫാസിലും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തിരഞ്ഞെടുക്കപ്പെട്ടു. അസമില്‍ നിന്നുള്ള വില്ലേജ് റോക് സ്റ്റാര്‍സ് ആണ് മികച്ച ചിത്രം.
മലയാളത്തിന് നിരവധി അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ആളൊരുക്കവും മികച്ച ഗായകനായി യേശുദാസും (വിശ്വാസപൂര്‍വ്വം മന്‍സൂറിലെ പോയ്മറഞ്ഞ കാലം) തിരഞ്ഞെടുക്കപ്പെട്ടു. ജയരാജിന് ഇത് രണ്ടാം തവണയാണ് മികച്ച സംവിധാരയകനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വിവിധ കാറ്റഗറിയില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകം, ടേക്ക്ഓഫ് എന്നീ ചിത്രങ്ങള്‍ മൂന്ന് പുരസ്‌കാരങ്ങള്‍ വീതം കരസ്ഥമാക്കി. യേശുദാസിന് ലഭിക്കുന്ന എട്ടാമത് ദേശീയ പുരസ്‌കാരമാണിത്. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരവും ഭയാനകത്തിന് ലഭിച്ചു.
പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മലയാളത്തെ ഏറെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ജൂറി ചെയര്‍മാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം തെന്നിമാറിയത് കപ്പിനും ചുണ്ടിനുമിടയിലാണെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു.
വി.സി. അഭിലാഷ് ഒരുക്കിയ ആളൊരുക്കത്തില്‍ ഓട്ടം തുള്ളല്‍ കലാകാരന്റെ വേഷമാണ് ഇന്ദ്രന്‍സ് അവിസ്മരണീയമാക്കിയത്. അന്തരിച്ച പ്രമുഖ ബോളിവുഡ് നടന്‍ വിനോദ് ഖന്നക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചു.
ഇരാദ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് ദിവ്യ ദത്ത മികച്ച സഹ നടിയായി. ബാഹുബലി2 ആണ് മികച്ച ജനപ്രിയ ചിത്രം. ഇതേ ചിത്രത്തിന് മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. ടേക്ക് ഓഫിലൂടെ സന്തോഷ് രാജന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം ലഭിച്ചു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ഛായാഗ്രഗകനായി നികില്‍ എസ്. പ്രവീണും തിരഞ്ഞെടുക്കപ്പെട്ടു. തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാളം ചിത്രം. ടേക്ക് ഓഫ് എന്ന മലയാളം ചിത്രം ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി. ഇതിലെ അഭിനയത്തിന് പാര്‍വ്വതി പ്രത്യേക പരാമര്‍ശം നേടി. എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മോം എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനും കാട്ര് വെളിയിടൈ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡുമാണ് ലഭിച്ചത്. കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം. സംവിധാനം ചെയ്ത സ്ലേവ് ജെനസീസിന് ലഭിച്ചു.Recent News
  കോണ്‍ഗ്രസ് ബന്ധം; വോട്ടെടുപ്പിലേക്ക്

  സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം

  ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

  മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

  വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആള് മാറിത്തന്നെ

  കര്‍ണാടകയില്‍ അമിത്ഷായ്‌ക്കെതിരായി ലിംഗായത്ത് മഹാസഭസഭയുടെ പ്രതിഷേധം

  ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

  ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

  മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

  ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല

  യു.പി.യിലും എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

  കലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

  ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി; നേതാക്കള്‍ക്ക് സ്ഥലം മാറ്റം