updated on:2018-04-16 05:55 PM
ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി; നേതാക്കള്‍ക്ക് സ്ഥലം മാറ്റം

www.utharadesam.com 2018-04-16 05:55 PM,
തിരുവനന്തപുരം: നാലു ദിവസമായി സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്നും സമരം നിര്‍ത്തിയാല്‍ അതേപ്പറ്റി ആലോചിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സമരത്തെ നിയമാനുസൃതം കൈകാര്യം ചെയ്യാന്‍ ആരോഗ്യമന്ത്രിക്ക് മന്ത്രിസഭ അനുമതി നല്‍കി. എസ്മ പ്രയോഗിക്കുന്നില്ലെങ്കിലും സമരരംഗത്തുള്ള നേതാക്കളെ സ്ഥലം മാറ്റിക്കൊണ്ടാണ് സമരത്തെ നേരിടുന്നത്. കെ.ജി.എം.ഒ.എ പ്രസിഡണ്ട് ഡോ. ജിതേഷ്, സെക്രട്ടറി ഡോ. റൗഫ് എന്നിവരെ മാറ്റി. പക്ഷെ, ആരോഗ്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല. കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി നാളെ യോഗം ചേര്‍ന്ന് സമരം ശക്തമാക്കാനുള്ള നടപടി സ്വീകരിക്കും.



Recent News
  കോണ്‍ഗ്രസ് ബന്ധം; വോട്ടെടുപ്പിലേക്ക്

  സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം

  ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

  മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

  വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആള് മാറിത്തന്നെ

  കര്‍ണാടകയില്‍ അമിത്ഷായ്‌ക്കെതിരായി ലിംഗായത്ത് മഹാസഭസഭയുടെ പ്രതിഷേധം

  ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

  ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

  മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

  ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല

  യു.പി.യിലും എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

  കലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

  രാജ്യമെങ്ങും വന്‍ പ്രതിഷേധം; കഠ്‌വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റിയേക്കും