updated on:2018-05-16 06:19 PM
കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കണ്ടു

www.utharadesam.com 2018-05-16 06:19 PM,
ബംഗളൂരു: കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നാടകവും കുതിരക്കച്ചവടവും അരങ്ങുതകര്‍ക്കുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാമ്പുകളില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റാനുള്ള ബി.ജെ.പിയുടെ തന്ത്രം വിജയിച്ചുവെന്നാണ് കരുതേണ്ടിയിരിക്കുന്നത്. മറുപക്ഷത്തുള്ള എം.എല്‍.എമാരുടെ ഉറപ്പ് കിട്ടിയതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് യദ്യുരപ്പയെ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ഇന്നുച്ചയോടെ ഗവര്‍ണറെ കാണുകയും ചെയ്തു. അടിയന്തിരമായി ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ യദ്യൂരപ്പയെ അറിയിച്ചു. ബി.ജെ.പിക്ക് 104 എം.എല്‍.എമാരും കോണ്‍ഗ്രസിന് 78 എം.എല്‍.എമാരുമാണുള്ളത്. ജനതാദളിന്റെ 38 എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്നലെ രണ്ട് മുന്നണികളും ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച എച്ച്.നാഗേഷ് ബി.ജെ.പി പക്ഷത്തെത്തുമെന്ന് ഏതാണ്ടുറപ്പിച്ചു. 50 കോടിയും മന്ത്രിപദവുമാണ് അദ്ദേഹത്തിന് വാഗ്ദാനം നല്‍കിയത്. സ്വതന്ത്രനാണെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഇയാള്‍ വിജയിച്ചത്. ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജനതാദള്‍ നേതാവ് കുമാര സ്വാമി പറഞ്ഞു. സര്‍ക്കാറുണ്ടാക്കാനുള്ള മോദിയുടെ ശ്രമം വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.



Recent News
  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്