updated on:2018-05-24 06:05 PM
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

www.utharadesam.com 2018-05-24 06:05 PM,
കൊച്ചി: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന കേസ് ഹൈക്കോടതിയുടെ അഞ്ചംഗങ്ങള്‍ അടങ്ങിയ വിപുലമായ ബെഞ്ചിന് വിട്ടു. നിലവില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേസില്‍ വാദംകേട്ട മൂന്നംഗ ബെഞ്ച് തയ്യാറായില്ല. കേസില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന കേസില്‍ നിലവിലെ ബെഞ്ച് 12 ഹരജികളിലാണ് വാദം കേട്ടത്. അഞ്ചംഗ ബെഞ്ച് വാദം കേട്ടതിന് ശേഷം വിധി പറയട്ടെ എന്നാണ് തീരുമാനം. 'മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതിക്ക് സംശയമുണ്ട്.
സുപ്രീംകോടതി മുന്‍ ഉത്തരവുകള്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് തടസ്സം നില്‍ക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല' എന്നാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടലുകളുടെ ആവശ്യമുണ്ട്. പക്ഷെ ഏതുതരത്തില്‍ ഇടപെടാന്‍ കഴിയുമെന്നതില്‍ കോടതിക്ക് ചില സംശയങ്ങളുണ്ട്.



Recent News
  അര്‍ജന്റീനയുടെ തോല്‍വി കോട്ടയത്ത് യുവാവ് പുഴയില്‍ ചാടിയതായി സംശയം

  കേരളത്തോട് വിവേചനം; ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം ആളിക്കത്തി

  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം