updated on:2018-05-25 06:30 PM
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കി

www.utharadesam.com 2018-05-25 06:30 PM,
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കി. 2016-17 വര്‍ഷങ്ങളില്‍ അദ്ദേഹം ഡയറക്ടറായിരിക്കെ എടുത്ത നടപടികളാണ് കൂട്ടത്തോടെ റദ്ദാക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ 36 ഉത്തരവുകളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ഇതില്‍ മൂന്നെണ്ണം ഒഴികെ 33 ഉത്തരവുകളും റദ്ദാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. തോമസ് ജേക്കബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉത്തരവുകളെക്കുറിച്ചും പഠിക്കാന്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കഴിഞ്ഞ ദിവസം സര്‍ക്കാറിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കി. ജേക്കബ് തോമസിന്റെ നടപടികള്‍ ചട്ടവിരുദ്ധമെന്ന് മൂന്നംഗസമിതി വിലയിരുത്തിയിട്ടുണ്ട്. ക്രമവിരുദ്ധമായാണ് പല കേസുകളിലും തീര്‍പ്പു കല്‍പ്പിച്ചിരുന്നതെന്നും മൂന്നംഗ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജേക്കബ് തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യത്തോടെയാണ് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്.
പിന്നീടങ്ങോട്ട് സര്‍ക്കാറിന് തലവേദനയുണ്ടാക്കുന്ന ഉത്തരവുകളും നടപടികളും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതോടെയാണ് സര്‍ക്കാറിന് അനദിമതനായത്. പിന്നീട് വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്ത് നിന്ന് നീക്കുകയും ഇതിനെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കോടതി ഉത്തരവിട്ടുവെങ്കിലും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഏതാനും ദിവസങ്ങള്‍ മാത്രമെ അദ്ദേഹത്തിന് ഡയറക്ടറായിരിക്കാന്‍ സാധിച്ചിട്ടുള്ളു. തന്റെ ആത്മകഥാപരമായ പുസ്തകം പുറത്തിറക്കിയതോടെ കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വന്‍ വിവാദമാണ് ഉടലെടുത്തത്. പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.Recent News
  ജസ്‌ന മലപ്പുറത്തെന്ന് സൂചന പാര്‍ക്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

  അര്‍ജന്റീനയുടെ തോല്‍വി കോട്ടയത്ത് യുവാവ് പുഴയില്‍ ചാടിയതായി സംശയം

  കേരളത്തോട് വിവേചനം; ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം ആളിക്കത്തി

  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി