updated on:2018-05-26 02:57 PM
കുമ്മനത്തിന്റെ അമരക്കാരന്‍ ആര്? പ്രഖ്യാപനം ഉടനെന്ന് കേന്ദ്രനേതൃത്വം

www.utharadesam.com 2018-05-26 02:57 PM,
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കുമ്മനത്തിന്റെ പിന്‍ഗാമി ആരെന്ന് അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28ന് വിരമിക്കും. അതുകൊണ്ടുതന്നെ കുമ്മനത്തിന് ഉടന്‍ തന്നെ കേരളം വിടേണ്ടവരും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലെ സംഘടനാതലത്തില്‍ കേന്ദ്രനേതൃത്വം അടിമുടി മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായാണ് കുമ്മനത്തെ മിസ്സോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.എം.ടി രമേശ്, പി.കെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിന്റെ അധ്യക്ഷനെ തന്നെ മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നിലപാടിലുള്ള അമ്പരപ്പിലാണ് നേതാക്കള്‍. കുമ്മനത്തിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്ക് ഇനിയും സാധ്യതയേറുകയാണ്.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം