updated on:2018-05-26 06:38 PM
ചെങ്ങന്നൂരില്‍ നേതാക്കളുടെ പട; കൊട്ടിക്കലാശത്തിന് റോഡ് ഷോകള്‍ തുടങ്ങി

www.utharadesam.com 2018-05-26 06:38 PM,
തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട ശക്തമായ പ്രചരണങ്ങള്‍ക്ക് ശേഷം ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം. രാവിലെ മുതല്‍ മൂന്ന് മുന്നണികളുടേയും റോഡ് ഷോകള്‍ നടന്നുവരികയാണ്. വികസനത്തെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍ തൊട്ട് പെട്രോളിയം വിലവര്‍ധനവരെയുള്ള പൊള്ളുന്ന കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൊട്ടിക്കയറിയത്. നാളെ നിശബ്ദ പ്രചരണമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 31ന് ഫലമറിയാം. 1,99,340 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍നായരുടെ വിയോഗത്തെ തുടര്‍ന്നാണിവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ട് ലഭിച്ചിരുന്നു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിന് 44,897 വോട്ടും ബി.ജെ.പിയുടെ പി.എസ് ശ്രീധരന്‍ പിള്ളക്ക് 42,682 വോട്ടും ലഭിച്ചിരുന്നു. 7983 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമചന്ദ്രന്‍ നായര്‍ക്കുണ്ടായിരുന്നത്. ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാനും യു.ഡി.എഫില്‍ ഡി. വിജയകുമാറും ബി.ജെ.പിയുടെ പി.എസ് ശ്രീധരന്‍ പിള്ളയുമാണ് കൊമ്പുകോര്‍ക്കുന്നത്. രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, എം.വി കൃഷ്ണദാസ്, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് റോഡ് ഷോകളില്‍ പങ്കെടുക്കുന്നു. 10സ്വതന്ത്രരും ആംആദ്മി, ലോക്താന്ത്രിക്, എസ്.യു.സി.ഐ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം