updated on:2018-05-27 06:19 PM
ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

www.utharadesam.com 2018-05-27 06:19 PM,
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി കേന്ദ്രദൗത്യം. ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രാപ്രദേശിന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. നേരത്തെ ദിഗ്‌വിജയ് സിംഗായിരുന്നു ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. അദ്ദേഹത്തെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതല നല്‍കിയത്. എ.ഐ.സി.സി പുനഃസംഘടനയുടെ ഭാഗമായി കേരളത്തില്‍ നിന്ന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കേന്ദ്ര നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനമാണ് ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയതിന് പിന്നില്‍. നിലവില്‍ കര്‍ണ്ണാടകയുടെ ചുമതലയുള്ള കെ.സി വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍. പുതിയ ദൗത്യം തികഞ്ഞ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വ്വഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം