updated on:2018-05-27 06:28 PM
നിപ: 175 പേര്‍ നിരീക്ഷണത്തില്‍

www.utharadesam.com 2018-05-27 06:28 PM,
കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 175 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രണ്ട് ദിവസമായി പുതിയ നിപ ബാധ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയുടെ ഉറവിടം ഒന്നു തന്നെയാണെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളില്‍ പോയവരുമായ വ്യക്തികളടക്കം 175 പേരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് വരുന്നത്.
അതേ സമയം നിരീക്ഷണത്തിലുള്ള എല്ലാവരെയും നിപ ബാധക്ക് പരിശോധിക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
രോഗ ലക്ഷണം പ്രകടമായി കണ്ടാല്‍ മാത്രം പരിശോധനക്ക് വിധേയമാക്കും. അല്ലാത്ത പക്ഷം ഫലം നെഗറ്റീവ് ആകും എന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.
പനി അടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് ഇപ്പോള്‍ പരിശോധനക്ക് അയക്കുന്നുള്ളത്.
ഇതുവരെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതില്‍ 12 പേര്‍ മരണപ്പെട്ടു. ആദ്യം മരിച്ച സാബിത്തിനെ കൂടാതെയാണിത്. സാബിത്തിന്റെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവം അടക്കമുള്ള കാര്യങ്ങള്‍ക്ക് രോഗികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നില്ല.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം