updated on:2018-05-28 05:44 PM
പ്രണയ വിവാഹം; തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം വെള്ളക്കെട്ടില്‍

www.utharadesam.com 2018-05-28 05:44 PM,
എസ്.പിയെ സ്ഥലം മാറ്റി, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വീടാക്രമിച്ച് യുവതിയുടെ ബന്ധുക്കളടക്കം 12 അംഗ സംഘം തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം ദേഹമാസകലം പരിക്കുകളോടെ വെള്ളക്കെട്ടില്‍ കണ്ടെത്തി. നാട്ടാശ്ശേരി എസ്.എച്ച് മൗണ്ടിലെ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ ഉടനെ കെവിന്റെ ഭാര്യ നീനു ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി. അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബു, എ.എസ്.ഐ സണ്ണി എന്നിവരെ സസ്‌പെന്റ് ചെയ്തു. അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കോട്ടയം എസ്.പി വി.എം മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പ്രതികള്‍ കെവിനെ കൊലപ്പെടുത്തി വെള്ളക്കെട്ടിലേക്ക് തള്ളിയതായാണ് സംശയിക്കുന്നത്. ഇവര്‍ തെങ്കാശിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വധുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. നീനുവിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു. കെവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ അടുക്കള വാതില്‍ തകര്‍ത്ത് അദ്ദേഹത്തേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയത്. ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. ഇതില്‍ ഇശാല്‍ എന്നയാള്‍ നീനുവിന്റെ സഹോദരന്റെ സുഹൃത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമാണ്.
ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നുവരികയാണ്. കെവിന്റെ മരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍