updated on:2018-05-29 06:10 PM
മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് വേണ്ടി ഊര്‍ജ്ജിത തിരച്ചില്‍; യുവതിയുടെ അച്ഛനേയും പ്രതിചേര്‍ത്തു

www.utharadesam.com 2018-05-29 06:10 PM,
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നുച്ചയോടെ വീട്ടിലെത്തിച്ചു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കിടയില്‍ അലമുറയിട്ട് കരയുന്ന കെവിന്റെ ഭാര്യ നീനുവിനെ മൃതദേഹത്തില്‍ നിന്ന് പിടിച്ചുമാറ്റാന്‍ ബന്ധുക്കള്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടുനിന്നവരെയൊക്കെ കണ്ണീരിലാഴ്ത്തി. രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളേജിനു മുമ്പില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടായി. സി.പി.എം. സി.എസ്.ഡി.എസ്. പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. അതിനിടെ മുഖ്യപ്രതി ഷാനു ചാക്കോക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ എത്തിയതായി സംശയിക്കുന്നുണ്ട്. നീനുവിന്റെ അച്ഛന്‍ ചാക്കോയെ കേസില്‍ പ്രതിയാക്കി. ഇയാളെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നത്. കെവിനെ അപായപ്പെടുത്തുമെന്ന ഭയമുള്ളതിനാലാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നെരിട്ടെത്തിയതെന്നും കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും നീനു പറഞ്ഞു. അതേ സമയം നിയാസ് നിരപരാധിയാണെന്നവകാശപ്പെട്ട് അമ്മ ലൈലാബീവി രംഗത്തു വന്നു. ഡ്രൈവറെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഷാനുചാക്കോ നിയാസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ലൈലാബീവി പറഞ്ഞു. വേണ്ടി വന്നാല്‍ നീനുവിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് വനിതാ കമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.



Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന