updated on:2018-05-30 07:17 PM
കെവിനെ വാഹനത്തില്‍ നിന്നെടുത്ത് റോഡില്‍ കിടത്തുന്നത് കണ്ടതായി വെളിപ്പെടുത്തല്‍

www.utharadesam.com 2018-05-30 07:17 PM,
കോട്ടയം: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട നവവരന്‍ കെവിന്റേത് കൊലപാതകമെന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കൊലപ്പെടുത്തിയ ശേഷം വെള്ളക്കെട്ടില്‍ തള്ളിയതാവാമെന്നാണ് സംശയിക്കുന്നത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷിന്റെ വെളിപ്പെടുത്തലും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൃതദേഹം കണ്ട തോടിനടുത്ത് റോഡില്‍ കെവിനെ വാഹനത്തില്‍ നിന്ന് ഇറക്കിക്കിടത്തുന്നത് കണ്ടതായി അനീഷ് പറയുന്നു. ഐ ട്വന്റി വാഹനത്തിലാണ് കെവിന്‍ ഉണ്ടായിരുന്നത്. തലക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അനീഷ് സഞ്ചരിച്ച വാഹനം നിര്‍ത്തുകയായിരുന്നു. അപ്പോഴാണ് ഐ ട്വന്റി വാഹനത്തില്‍ നിന്ന് കെവിനെ രണ്ടുപേര്‍ ചേര്‍ന്ന് എടുത്ത് താഴെകിടത്തുന്നത് കണ്ടത്. ഇതിന് തൊട്ടടുത്താണ് വെള്ളക്കെട്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് താന്‍ ഏറെക്കുറെ അബോധാവസ്ഥയിലായിരുന്നു. ബോധം മറയുന്നതിന് മുമ്പാണീകാഴ്ച കണ്ടതെന്നും അനീഷ് വ്യക്തമാക്കി. കെവിന്‍ ഇറങ്ങിയോടി എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. മര്‍ദ്ദനമേറ്റ് പൂര്‍ണ്ണമായും തളര്‍ന്ന കെവിന് ഓടാന്‍ സാധിക്കില്ലായിരുന്നു-അനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം പുലര്‍ച്ചെ 4 മണിയോടെയാണ് ഇറക്കിക്കിടത്തുന്നത് കണ്ടത്.
ആറ് മണിക്ക് ശേഷം പ്രതികള്‍ തിരിച്ചെത്തിയ ശേഷമാണ് കെവിന്‍ ഓടിപ്പോയതായി പറയുന്നത്.
പ്രതികളെ പൊലീസുകാര്‍ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി ഐ.ജി വിജയ് സാക്ക്‌റെ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനേയും പൊലീസ് ജീപ്പ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പ്രതി ഷിനു ചാക്കോയുമായി ടെലഫോണില്‍ സംസാരിച്ചത് എ.എസ്.ഐ ബിജുവാണെന്ന് വ്യക്തമായിട്ടുണ്ട്. തലേന്ന് രാത്രി പട്രോളിങ്ങിനിടെ ഷാന്‍ ചാക്കോവിനെയും കൂട്ടുകാരനേയും ബിജു പിടികൂടിയിരുന്നു. അപ്പോള്‍ 10,000 രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ വിട്ടയച്ചതെന്നും അനീഷ് പറഞ്ഞു.Recent News
  അര്‍ജന്റീനയുടെ തോല്‍വി കോട്ടയത്ത് യുവാവ് പുഴയില്‍ ചാടിയതായി സംശയം

  കേരളത്തോട് വിവേചനം; ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം ആളിക്കത്തി

  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം