updated on:2018-05-31 08:27 PM
സജി ചെറിയാന്റെ ഭൂരിപക്ഷം 20956

www.utharadesam.com 2018-05-31 08:27 PM,
ചെങ്ങന്നൂരില്‍ ഇടത് തരംഗം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അത്യുജ്ജ്വല വിജയം നേടി. എല്‍.ഡി.എഫിലെ സജി ചെറിയാന്‍ 20956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ നിലനിര്‍ത്തിയ ലീഡ് അവസാനം വരെ തുടര്‍ന്നു.
ആകെയുള്ള 1,99,340 വോട്ടില്‍ സജി ചെറിയാന്‍ 67,303 വോട്ട് നേടി. രണ്ടാംസ്ഥാനത്തുള്ള യു.ഡി.എഫിലെ ഡി. വിജയകുമാറിന് 46,347 വോട്ട് ലഭിച്ചപ്പോള്‍ എന്‍.ഡി.എയിലെ പി.എസ് ശ്രീധരന്‍പിള്ളക്ക് 35,270 വോട്ട് മാത്രമേ ലഭിച്ചുള്ളു. കഴിഞ്ഞ തവണ വിജയിച്ച എല്‍.ഡി.എഫിലെ രാമചന്ദ്രന്‍ നായരുടെ ഭൂരിപക്ഷം 7983 ആയിരുന്നു. എല്ലാ പഞ്ചായത്തുകളിലും എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ. യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും ശക്തികേന്ദ്രങ്ങളില്‍ പോലും അവര്‍ക്ക് കാലിടറി.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിന് അവസാന നിമിഷം പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫിന് നിലമെച്ചപ്പെടുത്താനായില്ല.
വര്‍ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസനും പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ച് നേടിയ വിജയമാണിത്. ഇടത് ഭരണത്തിന് കിട്ടിയ അംഗീകാരമായി ഇതിനെ കാണാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ചെങ്ങന്നൂരിലേത് ചരിത്ര വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസനത്തിനും മതേതര നിലപാടിനും കിട്ടിയ വിജയമാണിത്-കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് സി.പി.എമ്മിന് വോട്ട് മറിച്ചുവെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
1987ല്‍ മാമന്‍ ഐപ്പിന് ലഭിച്ച 15,703 ആയിരുന്നു എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.
പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ സജിചെറിയാന് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 7983 മറികടക്കാന്‍ കഴിഞ്ഞു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും സജി ചെറിയാന്‍ ഭൂരിപക്ഷം നേടി.
തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്. 700ലേറെ തപാല്‍ വോട്ടുകളുണ്ട്.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം